Kalidas Jayaram
Kalidas Jayaramഇൻസ്റ്റ​ഗ്രാം‌

കേരള ക്രൈം ഫയൽസിന് പിന്നാലെ റോം കോമുമായി അഹമ്മദ് കബീർ; നായകൻ കാളിദാസ് ജയറാം

ത്രില്ലർ സീരിസുകളിൽ നിന്ന് ഇടവേളയെടുത്ത് ഇത്തവണ റൊമാൻ്റിക് കോമഡിയുമായാണ് അഹമ്മദ് കബീർ എത്തുന്നത്.
Published on

കേരള ക്രൈം ഫയൽസിന് ശേഷം അഹമ്മദ് കബീർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'മെനി മെനി ഹാപ്പി റിട്ടേൺസ്' റിലീസിനെത്തുന്നു. ഒരിടവേളക്ക് ശേഷം കാളിദാസ് ജയറാം മലയാളത്തിൽ നായകനായി എത്തുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തെത്തിയിരിക്കുകയാണ്. ത്രില്ലർ സീരിസുകളിൽ നിന്ന് ഇടവേളയെടുത്ത് ഇത്തവണ റൊമാൻ്റിക് കോമഡിയുമായാണ് അഹമ്മദ് കബീർ എത്തുന്നത്.

മങ്കി ബിസിനസിൻ്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ അഹമ്മദ് കബീറിനൊപ്പം ജോബിൻ ജോൺ വർഗീസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ആർജെ മാത്തുക്കുട്ടിയാണ് കോ- റൈറ്റർ. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്ലാവ് ആണ്.

Kalidas Jayaram
'സിനിമ കഴിഞ്ഞപ്പോള്‍ ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചു തുടങ്ങി; ഡെലൂലുവായി ആദ്യം തീരുമാനിച്ചത് മറ്റൊരു നടിയെ'

എഡിറ്റിംഗ് മഹേഷ് ഭുവനേന്ദ്. കോ- പ്രൊഡ്യൂസേഴ്സ്- പൗലോസ് തേപ്പാല, വിനീത കോശി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹസ്സൻ റഷീദ്, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ- ശരത് കുമാർ കെ വി, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, ലിറിക്സ് - വിനായക് ശശികുമാർ,

Kalidas Jayaram
'ഇന്നത്തെ തലമുറയ്ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വം'; അണ്ണാമലൈയെ പ്രശംസിച്ച് ഉണ്ണി മുകുന്ദൻ

ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജോബിൻ ജോൺ വർഗീസ്, ചീഫ് അസോ. ക്യാമറ - വൈശാഖ് ദേവൻ, അസോ. ഡയറക്ടർസ് - ബിബിൻ കെപി, രോഹൻ സാബു, ആകാശ് എ ആർ, അസോ. ക്യാമറ - ദീപു എസ് കെ, രാജ് രഞ്ജിത്, പ്രമോ സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ - അർജുൻ, മോഷൻ പോസ്റ്റർ - രൂപേഷ് മെഹ്ത, പബ്ലിസിറ്റി ഡിസൈൻ - റോസ്റ്റഡ് പെപ്പർ, പിആർഒ - റോജിൻ കെ റോയ്, മാർക്കറ്റിങ് ടാ​ഗ് 360.

Summary

Cinema News: Kalidas Jayaram upcoming movie Many Many Happy Returns updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com