'സൂപ്പര്‍ സ്റ്റാര്‍' എന്ന് അവതാരകന്‍; ഞാനല്ല അത് എല്ലാക്കാലത്തേയും 'മഹാനടനായ മോഹന്‍ലാല്‍' ആണെന്ന് കല്യാണി

കല്യാണിയുടേതായി ഓണത്തിന് എത്തുന്നത് രണ്ട് സിനിമകളാണ്
Kalyani Priyadarshan
Kalyani Priyadarshanഇന്‍സ്റ്റഗ്രാം
Updated on
1 min read

ഓണത്തിന് ഇത്തവണ മലയാളത്തില്‍ റിലീസ് കാത്തു നില്‍ക്കുന്നത് വമ്പന്‍ സിനിമകളാണ്. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂര്‍വ്വം, ഫഹദ് ഫാസില്‍-അല്‍ത്താഫ് സലീം ടീമിന്റെ ഓടും കുതിര ചാടും കുതിര, നസ്ലെന്‍ നായകനാകുന്ന സൂപ്പര്‍ ഹീറോ ചത്രം ലോക: ചാപ്റ്റര്‍ 1 ചന്ദ്ര എന്നിങ്ങനെയുള്ള വലിയ സിനിമകളാണ് ഓണത്തിന് തിയേറ്ററുകളിലെത്തുക.

Kalyani Priyadarshan
'അഭിമുഖങ്ങള്‍ നല്‍കാന്‍ ഭയം, എന്നെ ആളുകള്‍ പലപ്പോഴും തെറ്റിദ്ധരിച്ചിട്ടുണ്ട്'; കാരണം വെളിപ്പെടുത്തി കല്യാണി

കല്യാണി പ്രിയദര്‍ശനെ സംബന്ധിച്ച് ഈ ഓണക്കാലം ഇരട്ടിമധുരത്തിന്റേതാണ്. കല്യാണിയുടേതായി ഓണത്തിന് എത്തുന്നത് രണ്ട് സിനിമകളാണ്. ലോകയില്‍ ടൈറ്റില്‍ വേഷത്തിലാണ് കല്യാണി അഭിനയിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ഹീമെയില്‍ സൂപ്പര്‍ഹീറോയാണ് കല്യാണിയുടെ കഥാപാത്രം. ഫഹദിനൊപ്പം ആദ്യമായി അഭിനയിക്കുന്ന ഓടും കുതിര ചാടും കുതിര ഫെസ്റ്റിവല്‍ മൂഡുള്ളൊരു ചിത്രമാണ്.

Kalyani Priyadarshan
'അതൊക്കെ പഴയ വാർത്ത, സുനിതയുമായി പ്രശ്നങ്ങളൊന്നുമില്ല'; വിവാഹമോചന അഭ്യൂഹങ്ങൾ തള്ളി ​ഗോവിന്ദയുടെ അഭിഭാഷകൻ

ഇതിനിടെ ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ അവതാരകന്‍ കല്യാണിയെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചതും അതിന് കല്യാണി നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. ഗലാട്ട പ്ലസിന് വേണ്ടി പ്രമുഖ സിനിമാ നിരൂപകന്‍ ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലായിരുന്നു രസകരമായ സംഭവമുണ്ടായത്.

അഭിമുഖത്തിനിടെ കല്യാണിയെ അവതാരകന്‍ സൂപ്പര്‍ സ്റ്റാര്‍ ഓഫ് ഓണം 2025 എന്ന് വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ ഉടനെ തന്നെ അദ്ദേഹത്തെ തിരുത്തുകയാണ് കല്യാണി. ''അല്ല അല്ല. അത് ഇപ്പോഴും എല്ലാക്കാലത്തേയും മഹാനായ നടന്‍ മോഹന്‍ലാല്‍ തന്നെയാണ്. ഈ ഓണത്തിനും അദ്ദേഹത്തിന്റെ സിനിമയായ ഹൃദയപൂര്‍വ്വം പുറത്തിറങ്ങുന്നുണ്ട്'' എന്നായിരുന്നു കല്യാണിയുടെ മറുപടി.

അതേസമയം ലോകയുടെ ടീസറിന് ലഭിച്ചത് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ റീച്ച് ആണെന്നാണ് കല്യാണി പറയുന്നത്. അതുകാരണം മാര്‍വെല്‍ സിനിമകളുടേയും ഡ്യൂണിന്റേയുമൊക്കെ ലെവലിലുള്ള സിനിമയാകും എന്ന പ്രതീക്ഷയും അനാവശ്യ ഹൈപ്പും ലോകയ്ക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ടോ എന്ന പേടിയുണ്ടെന്നും കല്യാണി പറയുന്നു. ലോക മലയാളം സിനിമയാണെന്ന ബോധ്യത്തോടെ വേണം കാണാന്‍. മലയാളികള്‍ക്ക് പരിചിതമായ സാഹചര്യങ്ങളില്‍ നിന്നു കൊണ്ട് സൂപ്പര്‍ഹീറോ കഥ പറയാന്‍ ശ്രമിക്കുകയാണെന്നാണ് കല്യാണി പറയുന്നത്.

ഓഗസ്റ്റ് 28 നാണ് സിനിമ തിയേറ്ററുകളിലെത്തുക. ഡൊമിനിക് അരുണ്‍ ആണ് സിനിമയുടെ സംവിധാനം. ഓടും കുതിര ചാടും കുതിര തിയേറ്ററുകളിലേക്ക് എത്തുക ഓഗസ്റ്റ് 29 നാണ്.

Summary

Kalyani Priyadarshan says Mohanlal is the greatest actor and alway superstar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com