'അവളുടെ നിറഞ്ഞ കണ്ണുകളിൽ എല്ലാമുണ്ടായിരുന്നു'; വിജയ് ദേവരകൊണ്ടയ്ക്കും രശ്മികയ്ക്കും ആശംസകൾ നേർന്ന് കല്യാണി

അവനെ ലക്ഷ്യമാക്കി നടക്കുമ്പോൾ അവളുടെ ഓരോ ചുവടിലെയും ഭാരം എനിക്കും അനുഭവിക്കാൻ കഴിഞ്ഞു.
Vijay Deverakonda, Rashmika Mandanna, Kalyani Priyadarshan
Vijay Deverakonda, Rashmika Mandanna, Kalyani Priyadarshanഇൻസ്റ്റ​ഗ്രാം
Updated on
1 min read

വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന വിവാഹത്തിൽ പങ്കെടുത്ത ചുരുക്കം ചില അഭിനേതാക്കളിലൊരാളാണ് കല്യാണി പ്രിയദർശൻ. ചടങ്ങിന് സാക്ഷ്യം വഹിച്ച വൈകാരികമായ നിമിഷത്തെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കല്യാണി. രശ്മിക പങ്കുവെച്ച ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചേർത്താണ് കല്യാണി കുറിച്ചിരിക്കുന്നത്.

"വിസ്മയിപ്പിക്കുന്ന പശ്ചാത്തലത്തിൽ, ഏറ്റവും ദയയുള്ള ആ പെൺകുട്ടി അവളുടെ അടുത്ത സുഹൃത്തിനെ വിവാഹം ചെയ്യുന്നതിന് ഞാൻ സാക്ഷിയായി. പുറംതിരിഞ്ഞ് അയാൾ അവൾക്കു വേണ്ടി കാത്തിരിക്കവേ, അവനെ ലക്ഷ്യമാക്കി നടക്കുമ്പോൾ അവളുടെ ഓരോ ചുവടിലെയും ഭാരം എനിക്കും അനുഭവിക്കാൻ കഴിഞ്ഞു. സാവധാനത്തിൽ ഉറച്ച ശ്വാസവുമായി അവൾ നടക്കുമ്പോൾ ആ നിറഞ്ഞ കണ്ണുകളിൽ എല്ലാമുണ്ടായിരുന്നു', കല്യാണി കുറിച്ചു.

Vijay Deverakonda - Rashmika Mandanna wedding
കല്യാണിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിസ്ക്രീൻഷോട്ട്

'പ്രയത്‌നവും ബഹുമാനവും ഗാഢസൗഹൃദവും കൊണ്ട് വളർത്തിയെടുത്ത സ്‌നേഹത്തിന് സാക്ഷ്യംവഹിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പ്രിയപ്പെട്ട രശ്മികയ്ക്കും വിജയ്ക്കും അഭിനന്ദനങ്ങൾ. ഇത് ഏറ്റവും മനോഹരമായ ഒന്നിന്റെ തുടക്കമാവട്ടെ', കല്യാണി കൂട്ടിച്ചേർത്തു.

Vijay Deverakonda, Rashmika Mandanna, Kalyani Priyadarshan
'എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിഹ്നം വിളിച്ചെത്തിയ ആനവണ്ടി'; കെഎസ്ആര്‍ടിസി പരസ്യത്തില്‍ മോഹന്‍ലാല്‍

തെലുങ്ക്- കൊടവ ആചാരപ്രകാരം രണ്ട് ചടങ്ങുകളിലായാണ് വിവാഹം നടന്നത്. വ്യാഴാഴ്ച രാവിലെ 10.10-ഓടെ ഉദയ്പൂരിൽ വച്ച് തെലുങ്ക് ആചാരപ്രകാരമുള്ള ചടങ്ങ് നടന്നു. വിവാ​ഹ ആഘോഷങ്ങൾ മൂന്നുദിവസത്തോളം നീണ്ടു. വിവാഹചിത്രങ്ങൾ ദമ്പതിമാർ പിന്നീട് പങ്കുവെച്ചു.

Vijay Deverakonda, Rashmika Mandanna, Kalyani Priyadarshan
'ചവറ് വാർത്തകള്‍ പങ്കുവെക്കും മുമ്പ് സൂക്ഷിക്കുക'; ദിലീപുമൊത്ത് സിനിമയൊരുങ്ങുന്നില്ലെന്ന് ചിദംബരം

വലിയ സ്വപ്‌നങ്ങൾ കാണുന്നത് തെറ്റല്ലെന്നും ചിന്തിക്കുന്നതിലും വലുത് നേടാൻ കഴിവുണ്ടെന്നും തനിക്ക് ആത്മവിശ്വാസം നൽകിയ വ്യക്തിയെന്നുമായിരുന്നു വിജയ് ദേവരകൊണ്ടയെ രശ്മിക വിശേഷിപ്പിച്ചത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ താൻ ജീവിതസഖിയാക്കിയെന്നാണ് വിജയ് കുറിച്ചത്.

Summary

Cinema News: Acterss Kalyani Priyadarshan wishes to Vijay Deverakonda - Rashmika Mandanna wedding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com