

വളര്‍ത്തു നായ തിയോയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നെഞ്ചുപിടഞ്ഞ് നടി കല്യാണി പ്രിയദര്‍ശന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച അതിവൈകാരികമായ കുറിപ്പിനൊപ്പമാണ് തിയോയുടെ മരണത്തെക്കുറിച്ച് താരം കുറിച്ചത്. തിയോയുടെ മരണം തന്നെ തകര്‍ത്തു എന്നാണ് താരം പറഞ്ഞത്. പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം നിന്നവരോട് നന്ദി പറയാനും താരം മറന്നില്ല. തിയോയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.
കല്യാണി പ്രിയദര്‍ശന്റെ കുറിപ്പ് വായിക്കാം
തിയോ അപ്രതീക്ഷിതമായി വിടപറഞ്ഞു. സത്യം പറഞ്ഞാല്‍, അന്നു മുതല്‍ ഞാന്‍ ആകെ തകര്‍ന്നിരിക്കുകയാണ്. അവന്‍ ഏറ്റവും നല്ല ഹൃദയത്തിന് ഉടമയായിരുന്നു. ചെറിയ ശരീരത്തില്‍ പ്രായമായ ഒരാളുടെ ഊര്‍ജമായിരുന്നു. ഞങ്ങള്‍ അവനെ വീട്ടുടമ എന്നാണ് വിളിച്ചിരുന്നത്. കാരണം ഇത് അവന്റെ വീടായിരുന്നു. ഞങ്ങളെ അവിടത്തെ താമസക്കാര്‍ മാത്രമായിരുന്നു. സ്റ്റുഡിയോയ്ക്ക് വെളിയില്‍ കാവല്‍ക്കാരന്‍ നായയായി ഇരിക്കാന്‍ അവന്‍ ഏറെ ഇഷ്ടപ്പെട്ടു. എന്നാല്‍ അവനെ പുന്നാരിക്കുന്നവരെയെല്ലാം അകത്തേക്ക് കയറ്റിവിട്ടു. എല്ലാ വേനല്‍ക്കാലത്തും അവന്‍ ഏറ്റവും മോശം ഹെയര്‍ക്കട്ട് ലഭിക്കുമായിരുന്നു. കാരണം അവനെവെച്ച് എന്തു ചെയ്യണമെന്ന് ഗ്രൂമേഴ്‌സിന് അറിയില്ലായിരുന്നു.
അവനെ എടുത്ത് ഉമ്മവെച്ച സമയത്ത് ഇത് അവസാനത്തേതാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ ചുംബിക്കുകയും കുറച്ചുനേരംകൂടി കയ്യിലെടുക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ജീവിതം നമുക്ക് അങ്ങനെയൊരു മുന്നറിയിപ്പ് തരില്ലല്ലോ. അവനോട് സ്‌നേഹം കാണിച്ചവരോടെല്ലാം എന്റെ ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ എന്നെക്കുറിച്ച് അന്വേഷിക്കുകയും എന്റെ വേദനയില്‍ പങ്കുചേരുകയും ചെയ്തവരോട് നന്ദി. നിങ്ങള്‍ക്ക് അറിയില്ല അത് എനിക്കെത്രത്തോളം ആശ്വാസമായിരുന്നെന്ന്.
തിയോ, ഞാന്‍ നിന്നോട് ക്ഷമചോദിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നീയുമായി അധിക സമയം ചെലവഴിക്കാന്‍ എനിക്കായില്ല. പക്ഷേ നീ ഏറ്റവും മികച്ചതായിരുന്നെന്ന് നീ അറിയണം. ഞാന്‍ നിന്നെ ഏറെ സ്‌നേഹിക്കുന്നുണ്ട്. നിന്റെ അവസാന ദിനങ്ങള്‍ സമാധാനത്തോടെയാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കു. ഒരു നല്ല മനുഷ്യന്‍ എന്നോട് പറഞ്ഞത് നമ്മുടെ വളര്‍ത്തുമൃഗങ്ങള്‍ നമ്മുടെ കഥകളിലൂടെ എല്ലാക്കാലവും ജീവിക്കുമെന്ന് നീ എല്ലാക്കാലവും ജീവിക്കുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. ഐ ലവ് യൂ തിയോ. നീ എവിടെ വിശ്രമിക്കുകയാണെങ്കില്‍ സമാധാനത്തിലാണെന്ന് ഞാന്‍ കരുതുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates