ഇർഫാൻ ഖാനും ഋഷി കപൂറിനുമെതിരായ വിവാദ ട്വീറ്റ് : നടൻ കെ ആർ കെ അറസ്റ്റിൽ 

2020ലെ ട്വീറ്റ് ആണ് അറസ്റ്റിന് കാരണമായത്
​ഋഷി കപൂർ, കെ ആർ കെ, ഇർഫാൻ ഖാൻ
​ഋഷി കപൂർ, കെ ആർ കെ, ഇർഫാൻ ഖാൻ
Updated on
1 min read

ടനും സിനിമ നിരൂപകനുമായ കമാൽ ആർ ഖാൻ എന്ന കെ ആർ കെ അറസ്റ്റിൽ. അന്തരിച്ച ബോളിവുഡ് നടന്മാരായ ഇർഫാൻ ഖാനും ​ഋഷി കപൂറിനുമെതിരെ അപകീർത്തികരമായ ട്വീറ്റിനെത്തുടർന്നാണ് അറസ്റ്റ്. 2020ലെ ട്വീറ്റ് ആണ് അറസ്റ്റിന് കാരണമായത്. യുവസേന അംഗം രാഹുൽ കനാൽ എന്നയാൾ നൽകിയ പരാതിയിൽ മുംബൈയിലെ മാലാഡ് പൊലീസാണ് കമാൽ ഖാനെ അറസ്റ്റ് ചെയ്തത്.

ട്വീറ്റിനെ തുടർന്ന് 2020ൽ കമാൽ ഖാനെതിരെ കേസെടുത്ത പൊലീസ് നടനു വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഐപിസി 153 എ, 294, 500, 501, 505, 67, 98 വകുപ്പുകൾ പ്രകാരമാണ് കേസ്. കെ ആർ കെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശങ്ങൾ നടത്തുകയും സഭ്യമല്ലാത്ത ഭാഷ ഉപയോ​ഗിക്കുകയും ചെയ്തു. ഇത്തരം മനോഭാവം സമൂഹത്തിന് ഒരിക്കലും അം​ഗീകരിക്കാനാവില്ല. കെ ആർ കെയെ അറസ്റ്റ് ചെയ്തതിലൂടെ ഇത്തരക്കാർക്ക് ശക്തമായ സന്ദേശം നൽകുകയാണ് മുംബൈ പൊലീസ് ചെയ്തതെന്ന് പരാതിക്കാരനായ രാഹുൽ പറഞ്ഞു.

എയർപോർട്ടിൽനിന്ന് പിടികൂടിയ കെ ആർ കെയെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച ബോറിവാലി കോടതിയിൽ ഹാജരാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com