'ഇന്ത്യന് മരണമില്ല'; അമ്പരപ്പിക്കാൻ കമൽഹാസൻ, വിഎഫ്എക്സിലൂടെ നെടുമുടിയും; ടീസർ പുറത്ത്

കൽഹാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ സേനാപതി എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കുന്ന ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്
വീഡിയോ സ്ക്രീൻഷോട്ട്
വീഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസനും ശങ്കറും ഒന്നിക്കുന്ന ഇന്ത്യൻ 2. ഇപ്പോൾ ആരാധകരുടെ ആവേശമേറ്റിക്കൊണ്ട് ചിത്രത്തിന്റെ ടീസർ പുറത്തെത്തിയിരിക്കുകയാണ്. അന്തരിച്ച മലയാളി താരം നെടുമുടി വേണുവിന്റെ സാന്നിധ്യവും ടീസറിലുണ്ട്. 

2001ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാ​ഗമാണ് ഇത്. കൽഹാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ സേനാപതി എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കുന്ന ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ഭാ​ഗത്തിൽ കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് നെടുമുടി എത്തിയത്. വിഎഫ്എക്സിലൂടെയാണ് നോടുമുടിയെ ചിത്രത്തിലേക്ക് തിരിച്ചെത്തിച്ചത്. 

ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നു. രവി വര്‍മ്മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്‌ഷൻ ഡിസൈനർ മുത്തുരാജ്. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയും ലൈക്ക പ്രൊഡക്ഷന്‍സും ചേർന്നാണ് നിർമാണം. 

ഫെബ്രുവരി 2020ൽ ചിത്രീകരണം ആരംഭിച്ചെങ്കിലും പലകാരണങ്ങൾകൊണ്ട് തടസപ്പെടുകയായിരുന്നു. ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും കോവിഡുമെല്ലാം പ്രതിസന്ധിയിലാണ്. കമൽഹാസന്റെ വിക്രം വമ്പൻ വിജയമായതിനു പിന്നാലെയാണ് ഇന്ത്യൻ 2 ഷൂട്ടിങ് പുനഃരാരംഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com