കമൽഹാസൻ ആശുപത്രി വിട്ടു 

കാലിന് ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു 
കമൽഹാസൻ ആശുപത്രി വിട്ടു 
Updated on
1 min read

ടനും മക്കൾ നീതി മയ്യം പാർട്ടി സ്ഥാപകനുമായ കമൽഹാസൻ ആശുപത്രി വിട്ടു. കാലിന് ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം. ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയിലായിരുന്നു സർജറി. കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കമൽഹാസൻ സർജറിക്ക് വിധേയനായത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു അപകടത്തിൽ കാലിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമായിരുന്നു സർജറി. ഇടത്തെ കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. താരം ആരോ​ഗ്യം വീണ്ടെടുത്തെന്നും ഇന്ന് ഡിസ്ചാർജ്ജ് ചെയ്തെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com