'ഞാൻ എന്തിന് ഇതൊക്കെ ശ്രദ്ധിക്കണം, എനിക്ക് വേറെ പണിയുണ്ട്'; വിജയ് മത്സരിക്കുന്നതിനെക്കുറിച്ച് കമൽ ഹാസൻ
വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് പെരമ്പൂരിൽ നിന്ന് മത്സരിക്കാൻ സാധ്യതയുള്ളതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകർ കമൽ ഹാസനോട് ചോദിച്ച ചോദ്യം. "ഞാൻ എന്തിന് അതൊക്കെ ശ്രദ്ധിക്കണം. എനിക്ക് വേറെ എന്തെല്ലാം ജോലികൾ ചെയ്യാനുണ്ട്".- കമൽ ഹാസൻ മാധ്യമങ്ങളോട് പറഞ്ഞു.
"തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഷൂട്ടിങ് ആരംഭിക്കൂ. എനിക്ക് രാഷ്ട്രീയപരമായ ജോലികളുണ്ട്, പിന്നെ സിനിമയിലും അഭിനയിക്കണം".- കമൽ ഹാസൻ കൂട്ടിച്ചേർത്തു. ഈ വരുന്ന ഏപ്രിൽ 23-നാണ് തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്. നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന 'KH x RK', അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കുന്ന ആക്ഷൻ ചിത്രം എന്നിവയാണ് ഇനി പുറത്തുവരാനുള്ള കമൽ ഹാസൻ ചിത്രങ്ങൾ.
നീണ്ട 47 വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്ന സിനിമയാണ് 'KH x RK'. ചിത്രം റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. സിനിമയുടെ വരവറിയിച്ച് കിടിലൻ പ്രൊമോ വിഡിയോയും പുറത്തിറങ്ങി. രജനികാന്തിനെ നായകനാക്കി ഒരുക്കിയ 'ജയിലർ' എന്ന മെഗാ ഹിറ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്ന സിനിമയാണ് KH 237. ആക്ഷൻ കൊറിയോഗ്രാഫിയിൽ ഒരു ബ്രാൻഡ് ലേബലുണ്ടാക്കിയിട്ടുള്ളവരാണ് അന്‍പറിവ് മാസ്റ്റേഴ്സ്.
Kamal Haasan talks about Vijay political entry.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

