

തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള നടിയാണ് കമാലിനി മുഖര്‍ജി. പുലിമുരുകനിലൂടെയാണ് കമാലിനി മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. തെലുങ്കില്‍ ഒരുകാലത്ത് വളരെ സജീവമായിരുന്നു കമാലിനി. എന്നാല്‍ 2014 ന് ശേഷം തെലുങ്ക് സിനിമാ ലോകത്തോട് അകലം പാലിക്കുകയാണ് താരം.
തെലുങ്കില്‍ നിന്നും താന്‍ അകലം പാലിക്കാന്‍ കാരണം ഒരു സിനിമയില്‍ നിന്നുണ്ടായ അനുഭവങ്ങളാണെന്നാണ് കമാലിനി പറയുന്നത്. 2014 ല്‍ പുറത്തിറങ്ങിയ രാം ചരണ്‍ നായകനായ ഗോവിന്ദുഡു അന്ദരിവാഡേലേ ആണ് കമാലിനി ഒടുവിലായി അഭിനയിച്ച തെലുങ്ക് ചിത്രം. ഈ സിനിമയില്‍ തന്റെ കഥാപത്രത്തെ ചിത്രീകരിച്ച രീതി തന്നെ വേദനിപ്പിച്ചുവെന്നാണ് കമാലിനി പറയുന്നത്.
''അണിയറ പ്രവര്‍ത്തകരല്ല കാരണം. എന്റെ സഹപ്രവര്‍ത്തകരും സെറ്റിലുണ്ടായിരുന്നവരും മികച്ചവരും പിന്തുണ നല്‍കുന്നവരും ആയിരുന്നു. എന്നാല്‍ സിനിമയില്‍ എന്റെ കഥാപാത്രം രൂപപ്പെട്ട രീതി എനിക്ക് സുഖകരമായി തോന്നിയില്ല. അതൊരു തര്‍ക്ക വിഷയമോ വഴക്കോ ആയിരുന്നില്ല. എന്റെ കഥാപാത്രം രൂപപ്പെട്ട രീതിയില്‍ എനിക്ക് വേദന തോന്നി, അതുകാരണം കുറച്ചുകാലത്തേക്ക് ഞാന്‍ തെലുങ്ക് സിനിമയില്‍ നിന്നും പിന്മാറി'' എന്നാണ് കമാലിനി പറയുന്നത്.
''ചിലപ്പോള്‍ നമുക്ക് തോന്നും ഇതാണ് നമ്മുടെ സീന്‍ എന്ന്. ഇതാണ് ഏറ്റവും മികച്ചതെന്ന്. പക്ഷെ സംവിധായകന്‍ കരുതും നമ്മള്‍ ചെയ്തതിന് വേണ്ടത്ര ഇംപാക്ടുണ്ടായിട്ടില്ലെന്ന്. അതൊന്നും നമ്മള്‍ അറിയുന്നൊന്നുമില്ല. എനിക്കത് വളരെയധികം വേദനയുണ്ടാക്കി. അതിനാല്‍ തെലുങ്കില്‍ നിന്നും മാറി നില്‍ക്കാമെന്നും മറ്റ് ഭാഷകളില്‍ ശ്രമിച്ച് നോക്കാമെന്നും തീരുമാനിച്ചു'' എന്നാണ് താരം പറയുന്നത്.
ഹിന്ദിയിലൂടെയായിരുന്നു കമാലിനിയുടെ അരങ്ങേറ്റം. 2004 ല്‍ പുറത്തിറങഅങിയ ഫിര്‍ മിലേംഗെ ആയിരുന്നു ആദ്യ സിനിമ. അതേ വര്‍ഷം തന്നെ ആനന്ദ് എന്ന ചിത്രത്തിലൂടെ തെലുങ്കിലെത്തി. സറ്റൈള്‍, ഗോദാവരി, ഹാപ്പി ഡേയ്‌സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ച് കയ്യടി നേടി. 2006 ല്‍ പുറത്തിറങ്ങിയ വേട്ടയാട് വിളയാടിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 2010 ല്‍ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് ആണ് ആദ്യ മലയാള സിനിമ. പുലിമുരുകനിലെ വേഷവും ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കമാലിനി മുഖര്‍ജി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates