ഡേര്‍ട്ടി പിക്ചറില്‍ സില്‍ക്കാവാന്‍ ആദ്യം പരിഗണിച്ചത് കങ്കണയെ, വിദ്യയേക്കാള്‍ നന്നായി തനിക്ക് ചെയ്യാനാവില്ലെന്ന് താരം

സില്‍ക്കായിട്ടുള്ള വിദ്യാ ബാലന്റെ പ്രകടനും വളരെ അധികം ശ്രദ്ധ നേടി
കങ്കണ റണാവത്ത്, സിൽക് സ്മിത, ഡേർട്ടി പിക്ചറിൽ വിദ്യാ ബാലൻ
കങ്കണ റണാവത്ത്, സിൽക് സ്മിത, ഡേർട്ടി പിക്ചറിൽ വിദ്യാ ബാലൻ
Updated on
1 min read

80കളില്‍ തെന്നിന്ത്യന്‍ യുവാക്കളെ ആവേശത്തിലാക്കിയ താരമാണ് സില്‍ക് സ്മിത. താരത്തിന്റെ ജീവിതം പറഞ്ഞ ഡേര്‍ട്ടി പികിചര്‍ മികച്ച വിജയമായിരുന്നു. സില്‍ക്കായിട്ടുള്ള വിദ്യാ ബാലന്റെ പ്രകടനും വളരെ അധികം ശ്രദ്ധ നേടി. താരത്തിന് ദേശിയ പുരസ്‌കാരം പോലും ലഭിച്ചു. എന്നാല്‍ സില്‍ക്കാവാന്‍ ആദ്യം പരിഗണിച്ചിരുന്നത് നടി കങ്കണ റണാവത്തിനെയായിരുന്നു. എന്നാല്‍ ഈ ചിത്രം കങ്കണ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡേര്‍ട്ടി പിക്ചറിനെക്കുറിച്ച് താരം മനസു തുറന്നത്. 

വിദ്യാ ബാലനേക്കാള്‍ മികച്ചതായി തനിക്കിത് ചെയ്യാനാവില്ലെന്നാണ് കങ്കണ പറയുന്നത്. ഏതെങ്കിലും ചിത്രം വേണ്ടെന്നു വച്ചതില്‍ വിഷമം തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിനാണ് ഡേര്‍ട്ടി പിക്ചറിനെക്കുറിച്ച് താരം ഓര്‍മിച്ചത്. ഡേര്‍ട്ടി പിക്ചര്‍ മികച്ച സിനിമയാണ്. വിദ്യാ ബാലന്റെ പ്രകടനം ഭ്രമിപ്പിക്കുന്നതായിരുന്നു, അതിനാല്‍ അവരേക്കാള്‍ നന്നായി ചെയ്യാന്‍ തനിക്കാവുമെന്ന് കരുതുന്നില്ല- കങ്കണ പറഞ്ഞു. 

മൂന്ന് ദേശിയ പുരസ്‌കാരങ്ങളാണ് കങ്കണ സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെ കങ്കണ സിനിമയില്‍ 15 വര്‍ഷം തികച്ചിരുന്നു. ഗാങ്സ്റ്ററിലൂടെയാണ് കങ്കണ സിനിമയില്‍ എത്തുന്നത്. പുതിയ ചിത്രം തലൈവിയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരമിപ്പോള്‍. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രമാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com