'തലൈവി' തിയറ്ററുകളിലേക്ക്; റിലീസ് അടുത്തമാസം, തിയതി പ്രഖ്യാപിച്ചു 

തിയറ്ററുകൾ തുറക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയതിനു പിന്നാലെയാണ് സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ
Updated on
1 min read

മിഴ്‍നാട് മുൻ മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണാവത്ത് എത്തുന്ന തലൈവിയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 10ന് തിയറ്ററുകളിലെത്തും. ലോക്ഡൗൺ ഇളവുകൾ ഏർപ്പെടുത്തി 50 ശതമാനം പ്രവേശനോപാധിയോടെ തിയറ്ററുകൾ തുറക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയതിനു പിന്നാലെയാണ് സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. 

സിനിമയുടെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഈ വർഷം ഏപ്രിൽ 23 ആയിരുന്നു. കോവിഡ് രണ്ടാം തരംഗത്തിൽ തിയറ്ററുകൾ അടച്ചതോടെ റിലീസ് നീട്ടാൻ തീരുമാനിക്കുകയായിരുന്നു. 2019 നവംബറിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. 

എഎൽ വിജയം സംവിധാനം ചെയ്യുന്ന ചിത്രം ബി​ഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ജയലളിതയും സിനിമ ജീവിതവും പിന്നീട് രാഷ്ട്രീയപ്രവേശനവുമെല്ലാമാണ് ചിത്രത്തിൽ കാണിക്കുന്നത്. കങ്കണയ്ക്കൊപ്പം അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിൽ എത്തുന്നു. എംജിആറിൻറെ വേഷമാണ് അരവിന്ദ് സ്വാമി‌ ചെയ്യുന്നത്. കരുണാനിധിയുടെ റോളിൽ നാസറും എത്തുന്നു. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അർജുൻ, മധുബാല, തമ്പി രാമയ്യ, പൂർണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട് ചിത്രത്തിൽ. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമെല്ലാം മികച്ച കയ്യടി നേടിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com