'അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ, ആ മലയാളി ചോദ്യത്തിന് അറിഞ്ഞിട്ടതാണ് റെഡ് ലിപ്സ്റ്റിക്'; കനി കുസൃതി 

ചുവപ്പ് ലിപ്റ്റിക്കിടാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കനി കുസൃതി
സംസ്ഥാന ചലച്ചിത്ര പുരസ്കാരം വാങ്ങാൻ എത്തിയ കനി കുസൃതി/ ഫേയ്സ്ബുക്ക്
സംസ്ഥാന ചലച്ചിത്ര പുരസ്കാരം വാങ്ങാൻ എത്തിയ കനി കുസൃതി/ ഫേയ്സ്ബുക്ക്
Updated on
1 min read

ഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തത്. കനി കുസൃതിയാണ് മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കിയത്. നീല നിറത്തിലുള്ള ഷർട്ടും പാന്റ്സും ധരിച്ചാണ് കനി അവാർഡ് വാങ്ങാനായി എത്തിയത്. നോ മേക്കപ്പ് ലുക്കിലും കടുത്ത ചുവന്ന ലിപ്സ്റ്റിക്കിട്ടിരുന്നു. ഇപ്പോൾ ചുവപ്പ് ലിപ്റ്റിക്കിടാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കനി കുസൃതി.

കനി കുസൃതിയുടെ കുറിപ്പ് ഇങ്ങനെ  

"അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ?" എന്ന മലയാളി ചോദ്യത്തിനു അറിഞ്ഞു കൊണ്ട്‌ തന്നെ ആണു ലോക പ്രശസ്തയായ 'റിഹാന' എന്ന സിംഗർ സോങ്ങ് റൈറ്ററുടെ 'ഫെന്റിബ്യുട്ടീ' ബ്രാൻറിലെ 'യൂണിവേഴ്സൽ റെഡ്‌ ലിപ്സ്റ്റിക്'‌ ഇട്ട്‌ പോയത്‌. 
ആ 'റെഡ്‌ ലിപ്സ്റ്റിക്‌' എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാർത്ഥ്മായി  അറിയാൻ അഗ്രഹിക്കുന്നവർ വായിച്ചു മനസ്സിലാക്കുക. 

ചരിത്രപരമായി കറുത്ത നിറത്തിലുള്ള സ്ത്രീകള്‍ ചുവന്ന ലിപ്സ്റ്റിക്കിടുന്നത് പരിഹസിക്കപ്പെടാറുണ്ട്. റാപ്പര്‍ അസാപ് റോക്കി ലൈഫ് സ്റ്റൈല്‍ സെറ്റായ കൊവെറ്ററിനോട് റെഡ് ലിപ്സ്റ്റിക്കിടാന്‍ നിങ്ങള്‍ക്ക് വെളുത്ത നിറം വേണമെന്ന് പറയുകയുണ്ടായി. 2013 ല്‍ റിഹാനയ്‌ക്കൊപ്പമുള്ള യാത്രയ്ക്കിടെ റോക്കി വിമര്‍ശിക്കപ്പെട്ടു. അതിലുണ്ടായ സന്ദേശം എന്തെന്നാല്‍ ഒരേ സമയം പരിഹസിക്കപ്പെടുകയും ലൈംഗികമായും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ശരീര ഭാഗമെന്ന നിലയില്‍ കറുത്ത സ്ത്രീകളുടെ ചുണ്ടുകള്‍ ഹൈലൈറ്റ് ചെയ്യപ്പെടുകയല്ല പ്രാധാന്യം കുറച്ചു കാണിക്കുകയാണ് വേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com