നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു; ഞെട്ടലോടെ കന്നഡ സിനിമാ ലോകം

2007 ൽ പുറത്തിറങ്ങിയ 'മിലാന' എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്നത്.
Dileep Raj
Dileep Rajഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബം​ഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് നടന്റെ കുടുംബാം​ഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പുനീത് രാജ്കുമാർ പ്രധാന വേഷത്തിലെത്തി 2007 ൽ പുറത്തിറങ്ങിയ 'മിലാന' എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്നത്.

യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തി. ഡിആർ ക്രിയേഷൻസ് എന്ന ബാനറിൽ നിരവധി ടെലിവിഷൻ പരമ്പരകളും നിർമിച്ചിട്ടുണ്ട്. സീ കന്നഡയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ സീരിയലായ ഹിറ്റ്‌ലർ കല്യാണയിലെ നായക വേഷത്തിലൂടെയാണ് ദിലീപ് തിളങ്ങിയത്.

Dileep Raj
തൊഴിൽ പീഡന പരാതിക്ക് പിന്നാലെ 'അമ്മ'യിൽ നിന്ന് അൻസിബയുടെ അപ്രതീക്ഷിത രാജി; കാരണം പറഞ്ഞ് ശ്വേത മേനോൻ

അഭിനയത്തിനും നിർമാണത്തിനും പുറമേ, ദിലീപ് നാടകരംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായിരുന്നു. കമ്പട മാനെ എന്ന ടെലി ഫിലിമിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ യാത്ര ആരംഭിച്ചത്. ജനനി, അർധ സത്യ, രംഗോലി, കുംകുമ ഭാഗ്യ, മാംഗല്യ, മലേബില്ലു, പ്രീതിഗാഗി, രഥസപ്തമി എന്നിവയുൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്.

Dileep Raj
പാട്ടും പാടി നന്ദ​ഗോവിന്ദം ഭജൻസിലേക്ക് ജോബ് കുര്യന്റെ സൂപ്പർ എൻട്രി; 'ഇത് കാത്തിരുന്ന നിമിഷമെന്ന്' ആരാധകർ- വിഡിയോ

24 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ- ടെലിവിഷൻ രം​ഗത്തെ നിരവധി പേരാണ് നടന്റെ വിയോ​ഗത്തിൽ അനുശോചനമറിയിക്കുന്നത്. നടന്റെ പെട്ടെന്നുള്ള വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാ ലോകം.

Summary

Cinema News: Kannada Actor Dileep Raj dies at 47.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prakash Raj, Vijay
Meghana Raj
Dr. Ram, Nithin Raj
Raghav Chadha, Prakash Raj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com