തമിഴ് നടിമാര്‍ വേണ്ട, നായികയെ തേടി തമിഴ് സിനിമ കര്‍ണാടകയിലേക്ക്; തെന്നിന്ത്യയില്‍ കളം പിടിച്ച കന്നഡ സുന്ദരിമാര്‍

തമിഴ് സിനിമയില്‍ നിറസാന്നിധ്യമാകുന്ന കന്നഡ താരങ്ങള്‍
Kannada Heroines
Kannada Heroinesഇന്‍സ്റ്റഗ്രാം

തമിഴ് സിനിമയില്‍ നിന്നും തമിഴ് നായികമാര്‍ അപ്രതക്ഷ്യരാകുന്നുവെന്ന ആരോപണം വ്യാപകമാണ്. സമീപകാലത്തിറങ്ങിയ സിനിമകള്‍ പരിശോധിക്കുമ്പോള്‍ ഈ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കാണാന്‍ സാധിക്കും. അതേസമയം, തമിഴിലൂടെ ശ്രദ്ധിക്കപ്പെട്ടവര്‍ പലരും ഇന്ന് ബോളിവുഡിലും തെലുങ്കിലുമൊക്കെ സജീവമായി മാറുന്നുണ്ട്. തങ്ങള്‍ക്ക് അര്‍ഹമായ വേഷങ്ങള്‍ ലഭിക്കുന്നില്ലെന്ന് തമിഴ് നടിമാരില്‍ പലരും ഇതിനോടകം തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഇങ്ങനെ തമിഴ് സിനിമയില്‍ നിന്നും തമിഴ് നായികമാര്‍ കുറഞ്ഞു വരുമ്പോള്‍ ആ ഇടത്തേക്ക് കടന്നു വരുന്നത് കൂടുതലും കന്നഡ നായികമാരാണെന്നതും ശ്രദ്ധേയമാണ്. മലയാളത്തില്‍ നിന്നുള്ളവരും തമിഴില്‍ സജീവ സാന്നിധ്യമായിമാറുന്നുണ്ട്. എങ്കിലും പലപ്പോഴും ബിഗ് ബജറ്റ് സിനിമകളിലേക്ക് പരിഗണിക്കപ്പെടുന്നത് കന്നഡ നായികമാരെയാണ്. അങ്ങനെ തമിഴ് സിനിമയില്‍ നിറസാന്നിധ്യമാകുന്ന ചില കന്നഡ താരങ്ങളെ പരിചയപ്പെടാം

1. രശ്മിക മന്ദാന

Rashmika Mandanna
Rashmika Mandannaഇന്‍സ്റ്റഗ്രാ

കന്നഡ സിനിമയിലൂടെയാണ് രശ്മിക കരിയര്‍ ആരംഭിക്കുന്നത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കിരിക്ക് പാര്‍ട്ടിയായിരുന്നു ആദ്യ സിനിമ. പിന്നാലെ തെലുങ്കിലെത്തി. ചലോ ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് വന്ന ഗീത ഗോവിന്ദം വലിയ വിജയമായി. തെലുങ്കില്‍ തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച മുന്‍നിരയിലെത്തിയ ശേഷമാണ് തമിഴിലെത്തുന്നത്. സുല്‍ത്താന്‍ ആയിരുന്നു ആദ്യ തമിഴ് സിനിമ. പിന്നീട് നിരവധി തമിഴ് സിനിമകളില്‍ നായിക. തെലുങ്കിലും തമിഴിലും ഹിറ്റ് നായികയായതോടെയാണ് ഹിന്ദിയിലേക്ക് എത്തുന്നത്. ഇന്ന് ബോളിവുഡിലെ സജീവ സാന്നിധ്യമാണ് രശ്മിക മന്ദാന. ഹിന്ദിയിലും തമിഴിലും തെലുങ്കിലും നിറഞ്ഞു നില്‍ക്കുകയാണ് രശ്മിക.

2. ശ്രദ്ധ ശ്രീനാഥ്

Shradha Sreenath
Shradha Sreenath

മലയാള ചിത്രം കൊഹിനൂര്‍ ആയിരുന്നു ശ്രദ്ധയുടെ ആദ്യ സിനിമ. പിന്നീട് യൂ ടേണ്‍ എന്ന ചിത്രത്തിലൂടെ കന്നഡയിലെത്തി. ചിത്രം വലിയൊരു വഴിത്തിരിവായി മാറി. ഈ സിനിമ പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും സാമന്തയെ നായികയാക്കി റീമേക്ക് ചെയ്തിരുന്നു. പിന്നീടാണ് ശ്രദ്ധ തമിഴിലേക്ക് എത്തുന്നത്. ഇവന്‍ തന്തിരന്‍ ആണ് നായികയാകുന്ന ആദ്യ തമിഴ് ചിത്രം. തമിഴിലും കന്നഡയിലും സജീവമായതിന് പിന്നാലെ ഹിന്ദിയിലും തെലുങ്കിലും അരങ്ങേറി. ഇപ്പോള്‍ തമിഴിലേയും തെലുങ്കിലേയും മുന്‍നിര നായികയാണ്. തമിഴ് ചിത്രം ആര്യന്‍ ആണ് ഒടുവിലിറങ്ങിയ സിനിമ. തമിഴ് വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.

3. രുക്മിണി വസന്ത്

Rukmini Vasanth
Rukmini Vasanthഇന്‍സ്റ്റഗ്രാം

ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ താരോദയമാണ് രുക്മിണി വസന്ത്. ബീര്‍ബല്‍ ട്രയോളജിയിലൂടെയാണ് രുക്മിണി കന്നഡയില്‍ അരങ്ങേറുന്നത്. കന്നഡ ചിത്രം സപ്ത സാഗരദാച്ചെ എല്ലോയിലൂടെ കരിയറില്‍ വലിയൊരു ബ്രേക്ക് ലഭിച്ച രുക്മിണിയെ തേടി മറ്റ് ഭാഷകളില്‍ നിന്നും ഓഫറുകളെത്തി. എസിലൂടെയാണ് തമിഴില്‍ അരങ്ങേറുന്നത്. ഇതിനിടെ തെലുങ്കിലും അരങ്ങേറി. മദ്രാസിയാണ് ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം. കാന്താര ചാപ്റ്റര്‍ 1ലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ രുക്മിണിയുടേതായി തമിഴിലും ഹിന്ദിയിലുമെല്ലാം വലിയ സിനിമകള്‍ ഒരുങ്ങുന്നുണ്ട്. യാഷ് നായകനായ ടോക്‌സിക്കിലും രുക്മിണിയാണ് നായിക.

4. ശ്രീനിഥി ഷെട്ടി

Srinidhi Shetty
Srinidhi Shettyഇന്‍സ്റ്റഗ്രാം

പാന്‍ ഇന്ത്യന്‍ വിജയമായ കെജിഎഫിലൂടെയാണ് ശ്രീനിഥി അരങ്ങേറുന്നത്. കന്നഡ സിനിമയെ തന്നെ പാന്‍ ഇന്ത്യനാക്കിയ സിനിമ. പിന്നീട് കോബ്ര എന്ന ചിത്രത്തിലൂടെ തമിഴിലെത്തി. തമിഴിന് പുറമെ തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. ഹിറ്റ് ആണ് ആദ്യ തെലുങ്ക് ചിത്രം. തമിഴിലും തെലുങ്കിലുമായി ശ്രീനിഥിയുടേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്.

5. രചിത റാം

Rachitha Ram
Rachitha Ramഇന്‍സ്റ്റഗ്രാം

കന്നഡ സിനിമയിലെ മുന്‍നിര നായികയാണ് രചിത റാം. കന്നഡയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. രജനീകാന്ത് ചിത്രം കൂലിയിലൂടെയാണ് തമിഴില്‍ താരമാകുന്നത്. ചിത്രത്തിലെ രജിതയുടെ പ്രകടനം വന്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇതോടെ രചിതയെ തേടി തമിഴില്‍ നിന്നും വലിയ സിനിമകളെത്തിയിട്ടുണ്ട്. രചിതയുടേതായി ഒരുപിടി സിനിമകള്‍ ഇന്ന് തമിഴില്‍ തയ്യാറെടുക്കുന്നുണ്ട്.

Summary

From Rashmika Mandanna to Rukmini Vasanth, Kannada heroines who are making waves in tamil cinema currently.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com