

വാഴ 2വിലൂടെ കയ്യടി നേടുകയാണ് കണ്ണന്‍ സാഗര്‍. മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കണ്ണന്‍ ഇത്തവണ പക്ഷെ ചിരിപ്പിക്കുകയായിരുന്നില്ല. ഗൗരവ്വമുള്ള കഥാപാത്രത്തെ പക്വതയോടെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് കണ്ണന്‍ സാഗര്‍. ചിത്രും തന്റെ പ്രകടനവും കയ്യടി നേടുമ്പോള്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കണ്ണന്‍ സാഗര്‍. ആ വാക്കുകളിലേക്ക്:
ഞാനും അഭിനയിച്ച ചിത്രം പ്രേക്ഷകരുടെ മുക്തകണ്ടമായ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയവഴിയും ഫോണിലൂടെയും ഒക്കെ കാണുകയും കേള്‍ക്കുകയും ഒക്കെ ചെയ്യുമ്പോഴും എന്റേയും കണ്ണുകള്‍ നിറയുകയാണ്. കാരണം ഇതിലെ വേഷം ചെയ്തുകഴിഞ്ഞു ഡയറക്ടര്‍ സവിന്‍ സയെ സമീപിച്ചു. ഞാന്‍ ഒന്നേ ചോദിച്ചുള്ളൂ 'ഞാനൊരു മിമിക്രിക്കാരനാണ് അഭിനയത്തില്‍ സ്‌കിറ്റുകള്‍ പോലെ വല്ലതും കേറീട്ടുണ്ടെങ്കില്‍ പറയണം ഇങ്ങനത്തെ സീനുകള്‍ അഭിനയിച്ചു ശീലമില്ലാന്നു തന്നെയല്ല ആരും അതിന് മെനകെട്ടിട്ടില്ല. എന്നേ ഒന്ന് നന്നാക്കി എടുക്കാന്‍ സഹായിക്കണം. ഉള്ളില്‍ നല്ല ഭയമുണ്ട് '.
ഡയറക്ടര്‍ സവിന്‍ സാ ചിരിച്ചുകൊണ്ടാണ് പറഞ്ഞത് ഞാന്‍ നോക്കി ചേട്ടാ അങ്ങനത്തെ പരിപാടി ഞാന്‍ എടുക്കില്ല. ചേട്ടന്‍ ചെയ്തോ എനിക്ക് ആവശ്യമുള്ളത്, ഞാന്‍ എടുത്തോളാം. സീന്‍ പൂര്‍ത്തീകരിച്ചു ഞാന്‍ യാത്രചോദിക്കാന്‍ ചെന്നപ്പോള്‍ ഡയറക്ടറെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തിട്ടു നന്ദി പറയുന്ന കൂടെ ഞാന്‍ കരഞ്ഞുപോയി എനിക്ക് ഇങ്ങനെ ഒരു വേഷം തന്നതില്‍ എന്നേ തിരഞ്ഞെടുത്തതില്‍ എങ്ങനെ നന്ദി പറയണം എന്നനിക്കറിയില്ല,.
അന്നേരമാണ് അദ്ദേഹം പറഞ്ഞത് കണ്ണന്‍ ചേട്ടനെ സെലക്ട് ചെയ്തത് ഞാനല്ല. ഇതിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ വിപന്‍ ദാസാണ് അദ്ദേഹം അവിടെയുണ്ടോയെന്നു ചോദിച്ചു. ഇന്ന് വന്നിട്ടില്ല ഞാന്‍ നമ്പര്‍ തരാം ഒന്ന് വിളിക്കാന്‍ പറഞ്ഞു, അന്നേരംതന്നെ ഞാന്‍ വിളിച്ചു നന്ദി പറഞ്ഞു ഓകെ ചേട്ടാ പടം വിജയിക്കാന്‍ പ്രാര്‍ത്ഥിക്കുക എന്നു പറഞ്ഞു ഞാന്‍ യാത്രചോദിച്ചു പിരിഞ്ഞു.
എന്റെ ഭാര്യയും മോളും മരുമോളും മകനും പറയുന്നു സോഷ്യല്‍ മീഡിയ മുഴുവന്‍ വാഴ 2 സിനിമയെക്കുറിച്ചാണ് സംസാരം. എന്തേലും ഒന്നു പോസ്റ്റ് ചെയ്യാന്‍, ഞാന്‍ ആശുപത്രി കിടക്കയില്‍ ആണ്. നാളെ രാവിലെ എന്റെ സര്‍ജറി നടക്കും. ഇതില്‍ ആരൊക്കെ അറിഞ്ഞിട്ടുണ്ട് എന്നറിയില്ല.
ഈ സിനിമയുടെ പിന്നിലെ അണിയറപ്രവര്‍ത്തകര്‍ക്കും പ്രൊഡ്യൂസര്‍, കണ്‍ട്രോളര്‍, സംവിധായകന്‍, അഭിനേതാക്കള്‍, എന്നേ തിരഞ്ഞു ഒരുഭാഗമാക്കിയ പ്രിയപ്പെട്ട എഴുത്തുകാരന്‍. നന്ദി നന്ദി നന്ദി. പ്രിയപ്പെട്ട ഡയറക്ടര്‍ സവിന്‍ സാക്ക് ഒപ്പം എന്റെ സീന്‍ കഴിഞ്ഞ ഉടനേ എടുത്ത ചിത്രം. മുത്തേ ഉമ്മാ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates