ദൈവതുല്യന്‍ മമ്മൂക്കയ്ക്കും പിഷാരടിയ്ക്കും നന്ദി; നേരം നോക്കാതെ ഓടി അരികിലെത്തിയ ഡോക്ടര്‍മാരും നഴ്‌സുമാരും: കണ്ണന്‍ സാഗര്‍

വേദനകള്‍ ഒരു പരിധിവരെ മറന്നതും ഈ അഭിനന്ദനങ്ങളില്‍ ആയിരുന്നു,
Kannan Sagar
Kannan Sagar
Updated on
2 min read

ഹൃദയശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നടന്‍ കണ്ണന്‍ സാഗര്‍ ആശുപത്രി വിട്ടു. മിമിക്രി താരങ്ങളുടെ സംഘടനയായ മായും രമേശ് പിഷാരടിയും തനിക്ക് നല്‍കിയ സഹായങ്ങളെക്കുറിച്ച് കണ്ണന്‍ സാഗര്‍ നേരത്തെ പറഞ്ഞിരുന്നു. ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിടുമ്പോള്‍ തനിക്കൊപ്പം നിന്ന ഡോക്ടര്‍മാര്‍ക്കും സുഹൃത്തുക്കള്‍ക്കും സംഘടനയ്ക്കുമെല്ലാം നന്ദി പറയുകയാണ് കണ്ണന്‍ സാഗര്‍.

Kannan Sagar
രണ്ട് ഭാഗവും ഒന്നിച്ച് എടുക്കേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്, റാം മുടങ്ങിയതില്‍ സങ്കടമുണ്ട്; വെളിപ്പെടുത്തി ജീത്തു ജോസഫ്

തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടു കൊണ്ടായിരുന്നു കണ്ണന്‍ സാഗറിന്റെ പോസ്റ്റ്. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയുമെല്ലാം പേരെടുത്ത് പറഞ്ഞാണ് കണ്ണന്‍ സാഗര്‍ നന്ദി അറിയിച്ചത്. ആ വാക്കുകളിലേക്ക്:

Kannan Sagar
വേഷം മുണ്ടും ബ്ലൗസും; കേസാകുമെന്ന് പേടിച്ച് എതിര്‍ത്തില്ല, കുറേ കരഞ്ഞു; ഇന്നത്തെ ധൈര്യം അന്നില്ലായിരുന്നു: മഞ്ജു പത്രോസ്

ആലുവ ചുണങ്ങന്‍വേലിയിലുള്ള 'രാജഗിരി ഹോസ്പിറ്റലിലെ' കാര്‍ഡിയോളജി തോറാസിസിക് സര്‍ജറി ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്‌മെന്റ് ടീമാണ്. ജീവിതം നീട്ടി തരാന്‍ പ്രയത്‌നിച്ച ദൈവതുല്യരായ ഡോക്ടേഴ്സും ചില മാലാഖമാരുമാണ് ചിത്രത്തില്‍,

ഇത്രയും വലിയ ഒരു ഓപ്പറേഷന്‍ന്റെ ഞെട്ടലില്‍ ഞാന്‍ ആകെ തളര്‍ന്നപ്പോള്‍ ആത്മവിശ്വാസവും ധൈര്യവും നല്‍കി സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി ഞാന്‍ ഡിസ്ചാര്‍ജ് ആയി പോകുന്ന ദിവസം എല്ലാവരും അടുത്തെത്തി എനിക്ക് വേണ്ട മുന്നോട്ടുള്ള ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇടക്ക് ചെക്കപ്പിനായി എത്തണമെന്നും അറിയിച്ചു.

വേദനയുടെ ആ വലിയലോകത്തു ഞാന്‍ മുറിവുകളിലെ ഈര്‍ഷതനിറഞ്ഞ വലിച്ചിലുകള്‍ക്കിടയില്‍ അമരുമ്പോഴും നേരമെന്നോ സമയമെന്നോ നോക്കാതെ ഓടി അരികിലെത്തും. തമാശക്കാര്‍ക്ക് ഇത്രവേദനയെന്തിനാ ഞങ്ങളൊക്കെയില്ലേ ഇവിടെ എന്നുപറഞ്ഞു ഈ ഡിപ്പാര്‍ട്ടുമെന്റിലെ ഓരോരുത്തരും നമുക്കായി അത്ര സംരക്ഷണമാണ് നല്‍കുന്നത്,

ആട് 3യും,വാഴ 2 എന്ന സിനിമയും ഡോക്ടേഴ്സ് ഉള്‍പ്പെടെ മിഖ്യ സ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങളും തുടരെ നല്ലവേഷങ്ങള്‍ കിട്ടട്ടെയെന്നു ആശംസിച്ചു. എന്റെ വേദനകള്‍ ഒരു പരിധിവരെ മറന്നതും ഈ അഭിനന്ദനങ്ങളില്‍ ആയിരുന്നു, സത്യത്തില്‍ ചിത്രം എനിക്ക് ഇപ്പോഴും കാണാന്‍ കഴിഞ്ഞിട്ടില്ല.

മറ്റ് സ്റ്റാഫുകള്‍ക്കും, ഇടക്ക് അന്വേഷണം നടത്തി ഓടിവരുകയും രക്തം തന്നു സഹായിക്കാന്‍ സഹകരിക്കാന്‍ രക്തദാധാക്കളെ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന സോദരന്‍ സാജു കൊടിയന്‍, ആശുപത്രിയില്‍ ചെന്ന നാളു മുതല്‍ സഹായിക്കാനും കൂടെ ഒരു ചേട്ടനെപോലെ ഓടിനടന്നു സമയമുള്ളപ്പോള്‍ വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കിയ ഗുരുതുല്യന്‍ പ്രിയ കെഎസ് പ്രസാദ് ചേട്ടന്‍, സാമ്പത്തിക സഹായങ്ങളിലൂടെയും ഇടതടവില്ലാതെ അസുഖവിവരങ്ങള്‍ തിരക്കികൊണ്ടിരുന്ന പ്രിയ സഹപ്രവര്‍ത്തകര്‍ സുഹൃത്തുക്കള്‍. രാജഗിരി ആശുപത്രിയിലെ മാനേജ്മെന്റിനും സിവിടിഎസ് ഡിപ്പാര്‍ട്ടുമെന്റിനോടും.

എന്റെ സാമ്പത്തിക ഭദ്രതയും നിസംഘതയും കേട്ടറിഞ്ഞു സഹായിക്കാന്‍ മനസുകാട്ടിയ പ്രിയ സോദരന്‍ രമേശ് പിഷാരടിക്കും മാ സംഘടനാ പ്രവര്‍ത്തകര്‍ക്കും അതിലൊക്കെ ഉപരി അങ്ങ ഓസ്‌ട്രേലിയ എന്ന രാജ്യത്തിരുന്നു മമ്മൂക്കാ ഫൗണ്ടേഷന്‍ ചുക്കാന്‍ പിടിച്ച് സമയാസമയം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും പേടിക്കണ്ടാ കൂടെയുണ്ട് എന്നു ധൈര്യവും നല്‍കികൊണ്ടിരുന്ന റോബര്‍ട്ട് ജിന്‍സ് (പിആര്‍ഒ മമ്മൂക്ക ഫൗണ്ടേഷന്‍) അവറുകള്‍ക്കും, എന്റെ ദൈവതുല്യനായ മഹാനടന്‍ മമ്മൂക്കയ്ക്കും ഒരായിരം നന്ദി.

Summary

Kannan Sagar pens an emotional note as leaves hospital after surgery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com