'അവരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരേട് തുറക്കപ്പെട്ടു'; മകന്റെ വിവാഹവാർത്ത പങ്കുവച്ച് കണ്ണൻ സാ​ഗർ

അവരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരേട് തുറക്കപ്പെട്ടു.
Kannan Sagar
Kannan Sagarഫെയ്സ്ബുക്ക്
Updated on
2 min read

മിമിക്രി താരവും നടനുമായ കണ്ണൻ സാ​ഗറിന്റെ മകൻ പ്രവീൺ കണ്ണൻ വിവാഹിതനായി. അവതാരകയായ റോഷൻ എസ് ജോണിയാണ് വധു. മകന്റെ വിവാഹത്തിന്റെ സന്തോഷം കണ്ണൻ സാ​ഗർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. "എന്റെ മക്കൾ ചങ്ങനാശ്ശേരി സബ് രജിസ്റ്റർ ഓഫീസിൽ വെച്ച് നിയമപരമായി ഒന്നായി.

അവരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരേട് തുറക്കപ്പെട്ടു. ഇനിയവർ ആയുരാരോഗ്യ സൗഖ്യമായി ജീവിതയാത്ര തുടരട്ടെ പിന്തുണ നൽകി ഞങ്ങൾ മാതാപിതാക്കളും ബന്ധുജനങ്ങളും സഹപ്രവർത്തകരും സുഹൃത്തുക്കളും കൂടെയുണ്ടാവും. ഒപ്പം പ്രിയപ്പെട്ടവരുടേയും പ്രാർത്ഥനകൾ വേണം."- എന്നാണ് വിവാഹചിത്രം പങ്കുവച്ച് കണ്ണൻ സാ​ഗർ കുറിച്ചിരിക്കുന്നത്. മകന്റെ വിവാഹത്തോട് അനുബന്ധിച്ച് കഴി‍ഞ്ഞ ദിവസവും കണ്ണൻ ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൻ സാ​ഗർ പങ്കുവച്ച കുറിപ്പ്

മക്കളുടെ വളർച്ച അത്‌ കണ്ണടച്ച് തുറക്കും മുൻപേ കടന്നുപോകും, കൈ വളരുന്നോ കാൽ വളരുന്നോയെന്നും ഒരാപത്തും വരാതെ കാത്തുകൊള്ളണമേയെന്നും മനസിരുത്തി പ്രാർത്ഥിച്ചും നല്ല വിദ്യാഭ്യാസവും ലോകപരിചയവും അറിവും പകർന്നു നൽകുന്നക്കൂടെ ഒരു തൊഴിലിനും പ്രാപ്തനാക്കി വേണ്ട സൗകര്യങ്ങൾ കഴിയുന്നതുപോലെ ഒരുക്കി സ്വന്തം കാലിൽ നിൽക്കാനും കൂടെയുണ്ടെന്ന മന്ത്രവും നിത്യം ജപിച്ചും ഉള്ള വരുമാനം കൊണ്ടു ഭംഗിയായി ജീവിക്കാൻ പറഞ്ഞുകൊടുത്തും

കടകെണികൾ ഒഴിവാക്കി പണത്തിനായി പണിയെടുത്തും ഏറ്റക്കുറവുകൾ സ്വയം പരിഹരിച്ചും ആരേയും മനസാൽ വെറുപ്പോ വിദ്വേഷമോ ഉളവാക്കാൻ ഇടവരാതെ പറ്റുന്ന സഹായങ്ങൾ ചെയ്‌തും ആവുന്നതുപോലെ സന്തോഷിപ്പിച്ചും സഹോദരങ്ങളും സഹപ്രവർത്തകരും സ്വന്തക്കാരും സ്വജനങ്ങളും അവരോടുള്ള സമീപനവും ആത്മാർത്ഥതയും ഒരാപത്തു ഘട്ടത്തിൽ ആവുന്നതുപോലെ ചേർത്തുപിടിക്കുവാനും കഴിയണം

അല്ലെങ്കിൽ ഒരു തുറന്നു പറച്ചിൽ എങ്കിലും ആകണം കാരണം സമൂഹം ഇതിനുള്ളിലെ മനുഷ്യർ പലരും പല സ്വഭാവക്കാരാണ് ബഹുമാനവും സ്നേഹവും ആദ്യം കൊടുത്തു പഠിക്കണം ചിലപ്പോൾ ഇതുകൊണ്ടും പോരാത്തവർ ധനമോഹികൾ എന്നു കാണണം, ...

ഇതൊക്കെ വർഷങ്ങൾ എടുത്താണ് അച്ഛയും അമ്മയും ജീവിതം പഠിച്ചത് അല്ല പഠിച്ചുകൊണ്ടിരിക്കുന്നത് ആസ്വാരസ്യവും മുൻശുണ്ടിയും മുൻകോപവും ഭാര്യഭത്രു ബന്ധത്തിൽ എപ്പോഴും കടന്നുവരാം സാമ്പത്തികം പിരിമുറുക്കം സ്വരച്ചേർച്ച ഇല്ലായ്മ കലഹം ഇത് ഏതുവന്നാലും അന്നത്തെ രാത്രികൊണ്ട് തീർത്തേക്കണം ദിവസങ്ങളോളം വലിച്ചുനീട്ടി എരിതീയിൽ എണ്ണയൊഴിക്കാൻ നിൽക്കരുത് ചിന്തിച്ചും സമാധാനത്തോടെയും കാര്യങ്ങൾ ഗ്രഹിക്കണം പറഞ്ഞു തീർക്കണം, ...

Kannan Sagar
'അപ്പയുടെ കണ്ണ് മാത്രം കാണാം, കണ്‍പീലിയും ഉമിനീരും വരെ ഫ്രോസ് ആയി'; മെെനസ് 28 ലെ യാത്രാനുഭവം പങ്കിട്ട് ജയറാമും കാളിദാസും

എന്റെ മകന്റേയും അവന്റെ പാതിയായ ഈ മകളുടേയും ജീവിതം നിയമപരമായി രജിസ്റ്റർ ഓഫീസിൽ വെച്ച് ഒപ്പിട്ടു ഒന്നായി നാളെ തുടക്കം കുറിക്കും,

മക്കളുടെ ആഗ്രഹത്തിന് അപ്പുറം മാതാപിതാക്കൾക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടാ അവർ നല്ലതേ തിരഞ്ഞെടുക്കൂ എന്ന ബോധ്യവും ആത്മവിശ്വാസവും മാത്രമാണ് ഒരുറപ്പ് സ്വപ്നങ്ങൾക്ക് പുറകേ ആഗ്രഹങ്ങൾക്ക് പിന്നാലെ ദീർഘവീക്ഷണം മുന്നിട്ടും നിൽക്കണം തീരുമാനങ്ങൾ മുറുകെ പിടിക്കണം പിന്നെല്ലാം വിധികൾക്ക് വിട്ടുകൊടുക്കാം. ...

Kannan Sagar
'എന്റെ കരിയറിലെ ഏറ്റവും മികച്ച വർക്ക്'; 'കൽക്കി 2' വിനെക്കുറിച്ച് സന്തോഷ് നാരായണൻ

ധൈര്യവും പ്രാർത്ഥനയും മനസുറപ്പും ആവശ്യസമയത്തു ഉപഹരിക്കും മക്കളുടെ ജീവിതം സന്തുഷ്ടവും സമാധാനവും സന്തോഷകരവും ആകട്ടെ,

അച്ഛയുടെ അകമഴിഞ്ഞ പ്രാർത്ഥന എപ്പോഴുമുണ്ട്, ഒരു വിളിപ്പുറത്തു ഞാനെപ്പോഴുമുണ്ട്,

എന്റെ മക്കൾക്ക്‌ ഹൃദയം നിറഞ്ഞ വിവാഹാശംസകൾ,

ഒന്നിച്ച് ജോലിചെയ്തവർ ഒന്നിക്കുവാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നു പ്രിയപ്പെട്ട എല്ലാവരുടേയും അനുഗ്രഹം ഞങ്ങളുടെ മക്കളിൽ പ്രവീൺ കണ്ണനും, റോഷൻ. S.ജോണിക്കും ഉണ്ടാവണം. ...

Summary

Cinema News: Kannan Sagar share his son wedding photo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com