'ഹൃദയത്തിൽ ബ്ലോക്കുകൾ, ഉടനെ ശസ്ത്രക്രിയ്ക്ക് വിധേയനാകണം; സന്മനസുള്ളവർ സഹായിക്കണമെന്ന്' നടൻ കണ്ണൻ സാ​ഗർ

കുറേ ദിവസങ്ങളായി ഞാൻ ആശുപത്രികൾ കയറിയിറങ്ങുന്നു
Kannan Sagar
Kannan Sagarഫെയ്സ്ബുക്ക്
Updated on
2 min read

അപ്രതീക്ഷിതമായി തനിക്കുണ്ടായ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ കണ്ണൻ സാ​ഗർ. ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയെന്നും ഉടനെ തന്നെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്നും ഡോക്ടർ അറിയിച്ചുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ഒപ്പം ആശുപത്രി ചെലവ് തന്നെക്കൊണ്ടിപ്പോൾ താങ്ങാൻ പറ്റാത്ത അത്രയാണെന്നും സന്മനസുള്ളവർ സഹായിക്കണമെന്നും കണ്ണൻ സാ​ഗർ പറയുന്നു.

അറിഞ്ഞപ്പോൾ മുതൽ ഭാര്യയും മക്കളും നല്ല വിഷമത്തിലാണെന്നും താൻ അവരെ സമാധാനിപ്പിച്ച് പിടിച്ചു നിൽക്കുകയാണെന്നും കണ്ണൻ സാ​ഗർ കുറിച്ചു. ഇന്ന് പരുമലയിലുള്ള ഹോസ്‌പിറ്റലിൽ ചെക്കപ്പിന് വീണ്ടും പോകുകയാണെന്നും പ്രിയപ്പെട്ടവരുടെ പ്രാർഥന തന്റെയും കുടുംബത്തിന്റെയും കൂടെ ഉണ്ടാകണമെന്നും കണ്ണൻ സാ​ഗർ പറഞ്ഞു.

കണ്ണൻ സാ​ഗറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

ജീവിതത്തിലെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും സാമ്പത്തിക പരാദീനതയും സന്തോഷവും സമാധാനവും സംരക്ഷണവും കരുതലും ആഗ്രഹിക്കാത്തവരായി ഈ ലോകത്ത് ആരും ഉണ്ടാകില്ല, ഉള്ള വരുമാനത്താൽ കുടുംബവും പോറ്റി മക്കളേയും വളർത്തി അവർക്കൊരു നല്ലതിനായി പ്രാർത്ഥിച്ചും അവർക്കുവേണ്ടി പ്രയത്നിച്ചും,

ആവുന്നത്ര ഉള്ളതിൽ നിന്നും മറ്റുള്ളവരെ സഹായിച്ചും സന്തോഷിപ്പിച്ചും പോകുന്ന പോക്കിലാണ് വെള്ളിടി വെട്ടുമ്പോലെ കുടുംബജീവിതത്തിലേക്ക് അസുഖം എന്ന അതിഥി കടന്നുവരുന്നതും അൽപ്പം ദുഃഖിപ്പിച്ചും വേദനിപ്പിച്ചും കൂടെയുള്ളവരുടെ സമയം കെടുത്തിയും ഒരു ബാധ്യതക്കു വഴിയൊരുക്കി ഇനിയെങ്ങനെ മുന്നോട്ട് എന്ന ചോദ്യശരങ്ങളുമായി വഴിമുടക്കിയും ഇനി ഞാൻ പറഞ്ഞിട്ടു മുന്നോട്ട് പോയാൽ മതിയെന്ന ശാഠ്യവുമായി അസുഖങ്ങൾ വിലങ്ങനെ കടന്നു നിൽക്കുന്നതും,

എന്നാൽ നോക്കട്ടെയെന്ന ധൃഢനിശ്ചയത്തോടെ നേരിടാൻ തയ്യാറായാലും സാമ്പത്തികം ഒരു വലിയ ഘടകമാണ്, അവിടെയാണ് നമ്മൾ ഒന്നുമല്ലെന്ന ബോധം വരുന്നതും മറ്റുള്ളവരുടെ സഹായം തേടുന്നതും. അതൊരു കുറച്ചിലായി ഞാനും കാണുന്നില്ല. നമ്മുടെ ആവശ്യങ്ങൾ പറഞ്ഞാലല്ലേ മറ്റുള്ളവർ അറിയുക സന്മനസുള്ളവർ സഹായിക്കാൻ തയ്യാറാകൂ, ....

Kannan Sagar
പരിഭവം പറഞ്ഞ കുഞ്ഞ് ആരാധികയ്ക്ക് വീട്ടിൽ വിരുന്നൊരുക്കി രശ്മികയും വിജയ്‌യും; ചിത്രങ്ങൾ വൈറൽ

കുറേ ദിവസങ്ങളായി ഞാൻ ആശുപത്രികൾ കയറിയിറങ്ങുന്നു ഇന്നലെ ചങ്ങനാശ്ശേരി ചെത്തിപ്പുഴ st,തോമസ് ഹോസ്പിറ്റലിൽ ആന്റിയോഗ്രാം ചെയ്തു, നഗരഹൃദയത്തിലെ വമ്പൻ ബ്ലോക്ക് പോലെ എന്റെ ഹൃദയത്തെ ബ്ലോക്കുകൾ ചുറ്റി വരിഞ്ഞിരിക്കുന്നു ഉടനേ ബൈപാസ്സ് ശസ്ത്രക്രിയക്കു വിധേയനാകണം എന്നാണ് ഡോക്ടർ പറയുന്നത് അതിലേക്ക് മറ്റൊരു ആശുപത്രിയുടെ സേവനവും ആവശ്യമായി വരുമെന്നും ഡോക്ടർ അറിയിച്ചു, അതറിഞ്ഞപ്പോൾ മുതൽ ഭാര്യയും മക്കളും നല്ല വിഷമത്തിലാണ് ഞാൻ അവരെ സമാധാനിപ്പിച്ചു പിടിച്ച് നിൽക്കുന്നു,

Kannan Sagar
'കഞ്ചാവ് കേസില്‍ അറസ്റ്റിലായ സംവിധായകനുമായി സഹകരിക്കുമ്പോള്‍ ലഹരിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കരുതില്ലേ?'; മമ്മൂട്ടിയോട് ഹരീഷ് പേരടി

എന്നൊക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്ര ഒരു തുക ആശുപത്രിയിൽ ചിലവിലേക്കാവും. ഞാൻ സംഘടനയിലും ചില സഹപ്രവർത്തകരേയും വിളിച്ചു എന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. ഇന്ന് പരുമലയിലുള്ള ഹോസ്‌പിറ്റലിൽ ചെക്കപ്പിന് വീണ്ടും പോകുകയാണ് പ്രിയപ്പെട്ടവരുടെ പ്രാർത്ഥന എന്റേയും കുടുംബത്തിന്റേയും കൂടെ ഉണ്ടാവണം, ക്ഷണിക്കാതെ കടന്നുവന്ന അസുഖമെന്ന അതിഥിയെ ഒന്ന് പറഞ്ഞുവിടുന്ന തിരക്കിലാണ് ഞാനും. ...

Summary

Cinema News: Actor Kannan Sagar talks about his health condition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com