അനുവാദമില്ലാതെ അനന്യയുടെ ഇടുപ്പില്‍ തടവി കരണ്‍ ജോഹര്‍; തടഞ്ഞിട്ടും വിട്ടില്ല; കരണ്‍ ജോഹറിനെതിരെ സോഷ്യല്‍ മീഡിയ

താരപുത്രിയോട് ഇങ്ങനെ പെരുമാറുന്നയാള്‍, സിനിമയില്‍ വേരുകളൊന്നുമില്ലാത്ത പെണ്‍കുട്ടികളോട് എങ്ങനെയാകും പെരുമാറുക?
Ananya Panday
Ananya Panday
Updated on
1 min read

സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ നടി അനന്യ പാണ്ഡെയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. പുതിയ ചിത്രമായ തു മേരി മേം തേരാ തൂ മേരിയുടെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ള വിഡിയോ വൈറലായതോടെ കരണ്‍ ജോഹറിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കാര്‍ത്തിക് ആര്യനും അനന്യയും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ നിര്‍മാണം കരണ്‍ ആണ്.

Ananya Panday
'പ്രഭാസിനോട് എനിക്ക് ക്രഷ് തോന്നി; ഭക്ഷണം വിളമ്പാൻ മാത്രമല്ല, നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാം'

വേദിയില്‍ നിന്ന് ചിത്രത്തിന് പോസ് ചെയ്യവെ കരണ്‍ ജോഹര്‍ അനന്യ പാണ്ഡെയുടെ അനുവാദമില്ലാതെ ഇടുപ്പില്‍ പിടിക്കുകയും തടവുകയും ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. കരണ്‍ ഇടുപ്പില്‍ കൈ വച്ചപ്പോള്‍ അനന്യ അസ്വസ്ഥയാകുന്നത് വിഡിയോയില്‍ വ്യക്തമാണ്. ചിരിച്ചു കൊണ്ട് തന്നെ അനന്യ കൈ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും കരണ്‍ തയ്യാറാകുന്നില്ലെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുകയാണ്.

Ananya Panday
'ഗീതു ഇതിന് മറുപടി പറഞ്ഞ് മടുക്കുമല്ലോ'; ഇതുപോലൊരു ഇന്‍ട്രോ ഇതിന് മുമ്പില്ല; ഞെട്ടിച്ച് ടോക്‌സിക് ടീസര്‍

ചിരിച്ചു കൊണ്ടു നിന്ന അനന്യയുടെ മുഖഭാവം മാറുന്നത് വിഡിയോയില്‍ കാണാം. ചിരി വീണ്ടെടുത്ത് അനന്യ കരണിനോട് സംസാരിക്കുന്നുണ്ട്. ഇതിന് ശേഷമാണ് കരണ്‍ കൈ മാറ്റുന്നത്. ഈ വിഡിയോ വൈറലായതോടെ നിരവധി പേരാണ് കരണിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അനന്യയെ ബോളിവുഡിലേക്ക് കൈ പിടിച്ചു കൊണ്ടു വന്നത് കരണ്‍ ആണ്. ആ അധികാരം ഉപയോഗിച്ച് ഇങ്ങനെ മോശമായി പെരുമാറുന്നത് ശരിയല്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

താരപുത്രിയായ അനന്യ പാണ്ഡെയോട് പരസ്യമായി ഇങ്ങനെ പെരുമാറുന്നയാള്‍, സിനിമയില്‍ വേരുകളൊന്നുമില്ലാത്ത പെണ്‍കുട്ടികളോട് എങ്ങനെയാകും പെരുമാറുക? പരസ്യമായി ഇങ്ങനെ ചെയ്യുന്നയാളുടെ മുന്നില്‍ സ്വകാര്യ ഇടങ്ങളില്‍ എങ്ങനെ പോയി നില്‍ക്കുമെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. കരണും അനന്യയും വളരെ അടുപ്പമുള്ളവരായിരിക്കാം, പക്ഷെ അനുവാദമില്ലാതെ ദേഹത്ത് തൊടാന്‍ പാടില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

അനന്യ കരണിനോട് പരസ്യമായി പ്രതികരിക്കാതിരുന്നത് ബോളിവുഡിലെ പവര്‍ ഡൈനാമിക്‌സ് കാരണമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. വിവാദങ്ങളോട് കരണ്‍ ജോഹറും അനന്യ പാണ്ഡെയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Summary

Karan Johar gets schooled for misbehaving to Ananya Panday after a video got viral. In the viral video the actress is visibly uncomfortable.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com