തുള്ളി തുള്ളി മഴയായി വന്താനേ...; സംവിധായകനാകാൻ മോഹിച്ച് ഒടുവിൽ നായകനിലേക്ക്

സംവിധായകനാകാന്‍ മോഹിച്ച് ഒടുവില്‍ തമിഴകം അടക്കി വാഴുന്ന യുവനടൻമാരിലൊരാളായി മാറി കാർത്തിക് ശിവകുമാർ എന്ന കാർത്തി ഇന്ന്.
Karthi
കാർത്തിഇൻസ്റ്റ​ഗ്രാം

ഉയിർ ഉങ്കളുടേത് ദേവി... ഈ ഡയലോ​ഗ് കേൾക്കുമ്പോഴേ തമിഴ് - മലയാളം സിനിമാ പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുന്ന ഒരു മുഖമുണ്ട്, അത് നടൻ കാർത്തിയുടേതാണ്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ വന്ദിയദേവനെന്ന കഥാപാത്രം പ്രേക്ഷക മനസിലേക്ക് ആഴ്ന്നിറങ്ങിയതിൽ കാർത്തിയെന്ന നടന്റെ പങ്ക് ചെറുതൊന്നുമല്ല. ‌അച്ഛൻ ശിവകുമാറിന്റെയും ചേട്ടൻ സൂര്യയുടെയും പാത പിന്തുടർന്നാണ് കാർത്തിയും സിനിമയിലേക്കെത്തുന്നത്.

സംവിധായകനാകാന്‍ മോഹിച്ച് ഒടുവില്‍ തമിഴകം അടക്കി വാഴുന്ന യുവനടൻമാരിലൊരാളായി മാറി കാർത്തിക് ശിവകുമാർ എന്ന കാർത്തി ഇന്ന്. ഏത് കഥാപാത്രവും തനിക്ക് അനായാസമായി ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച താരം കൂടിയാണ് അദ്ദേഹം.

പരുത്തിവീരന്‍ മുതല്‍ ജപ്പാൻ വരെ എത്തി നില്‍ക്കുന്ന അദ്ദേഹത്തിന്റെ സിനിമാജീവിതം അതിന് അടിവരയിടുന്നു. മെയ്യഴകൻ ആണ് കാർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. സെപ്റ്റംബർ 27 നാണ് മെയ്യഴകൻ തിയറ്ററുകളിലെത്തുക. പ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള കാർത്തിയുടെ ചില ചിത്രങ്ങളിലൂടെ...

1. പരുത്തിവീരൻ

Karthi

കാർത്തിയുടെ അഭിനയ അരങ്ങേറ്റമായിരുന്നു പരുത്തിവീരൻ. 2007 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് അമീർ സുൽത്താനായിരുന്നു. ആദ്യ സിനിമയിൽ തന്നെ അതി​ഗംഭീര പ്രകടനമാണ് കാർത്തി നടത്തിയത്. പരുത്തിവീരൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെയാണ് ചിത്രത്തിൽ കാർത്തിയെത്തിയത്. പ്രിയ മണി, ശരവണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

2. കൈതി

Karthi

ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിച്ച് കാർത്തി നായകനായെത്തിയ ചിത്രമായിരുന്നു ഇത്. ഇന്നും കാർത്തിയുടെ ആഘോഷിക്കപ്പെടുന്ന വേഷമാണ് കൈതിയിലെ ഡില്ലി. നരേൻ, ഹരീഷ് ഉത്തമൻ അർജുൻ ദാസ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. സാം സിഎസ് ആണ് ചിത്രത്തിന് പശ്ചാത്തല സം​ഗീതമൊരുക്കിയത്. നൂറ് കോടിയലധികം ചിത്രം തിയറ്ററുകളിൽ നേടുകയും ചെയ്തു. സംവിധാനം, രചന, ഛായാ​ഗ്രഹണം, എഡിറ്റിങ്, അഭിനയം, തിയറ്റർ എക്സ്പീരിയൻസ്, പശ്ചാത്തല സം​ഗീതം എന്നിവയിലെല്ലാം കൈതി മുൻപന്തിയിലാണ്.

3. പയ്യ

Karthi

എൻ ലിങ്കുസ്വാമി സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പയ്യ. തമന്നയാണ് ചിത്രത്തിൽ നായികയായെത്തിയത്. ശിവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കാർത്തിയെത്തിയത്. ചിത്രത്തിലെ പാട്ടുകൾ ഇന്നും സൂപ്പർ ഹിറ്റാണ്.

4. പൊന്നിയിൻ സെൽവൻ

Karthi

മണിരത്നത്തിന്റെ അസിസ്റ്റന്റായാണ് കാർത്തി സിനിമയിലെത്തുന്നത്. പൊന്നിയിൻ സെൽവനിൽ വന്തിയദേവനെന്ന കഥാപാത്രമായാണ് കാർത്തിയെത്തിയത്. വന്തിയദേവനായി അക്ഷരാർഥത്തിൽ കാർത്തി പ്രേക്ഷകരെ അമ്പരപ്പിച്ചു. തൃഷയ്ക്കൊപ്പമുള്ള കാർത്തിയുടെ കോമ്പിനേഷൻ രം​ഗങ്ങൾ ഏറെ കൈയ്യടി നേടുകയും ചെയ്തു.

5. ആയിരത്തിലൊരുവൻ

Karthi

സെൽവരാഘവൻ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ചിത്രമാണ് ആയിരത്തിലൊരുവൻ. കാർത്തി, റീമ സെൻ, ആൻഡ്രിയ ജെർമിയ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. മുത്തു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കാർത്തിയെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com