'കറുപ്പി'ലെ ഇളയരാജയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; മാപ്പ് പറഞ്ഞ് നിര്‍മാതാക്കള്‍

പ്രസ്തുത ഭാഗം നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു
Ilayaraja
Ilayaraja
Updated on
1 min read

സൂര്യ നായകനായ 'കറുപ്പ്' തിയറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്. കാത്തിരിപ്പിന്റെ 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് സൂര്യയ്ക്ക് ഒരു തിയറ്റര്‍ ഹിറ്റ് ലഭിക്കുന്നത്. അതേസമയം, സിനിമയില്‍ സംഗീത സംവിധായകന്‍ ഇളയരാജയെ കുറിച്ചുള്ള പരാമര്‍ശം വിവാദമായിരിക്കുകയാണ്. 'ഇളയരാജ കോപ്പിറൈറ്റ് വാങ്ങും' എന്ന ചിത്രത്തിലെ സംഭാഷണമാണ് വിവാദമായത്. രംഗം വിവാദമായതോടെ കറുപ്പിന്റെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ക്ഷമാപണം നടത്തി.

Ilayaraja
കൃതിയെ പുകഴ്ത്തുന്നതിനിടെ 'തെറി' പറഞ്ഞ് രശ്മിക മന്ദാന; ഉടനെ ക്ഷമാപണം; ചിരിയടക്കാനാകാതെ താരങ്ങള്‍, വിഡിയോ

ഇളയരാജയെക്കുറിച്ചുള്ള പരാമര്‍ശം നീക്കം ചെയ്യുമെന്നും ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് പറഞ്ഞു. ഇളയരാജയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും പരാമര്‍ശം നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യുമെന്നും നിര്‍മാണ കമ്പനി അറിയിച്ചു.

ഡ്രീം പിക്‌ച്ചേഴ്‌സിന്റെ പ്രതികരണം:

Ilayaraja
മഞ്ഞ ബിഎംഡബ്ല്യുക്കാരന്റെ തൂക്കിയടി! 'അതിരടി' 50 കോടിയിലേക്ക്

ഇന്ത്യന്‍ സിനിമക്കും സംഗീതലോകത്തിനും അനുപമമായ സംഭാവനകള്‍ നല്‍കിയ മഹാനായ സംഗീത സംവിധായകന്‍ ഇളയരാജയോടുള്ള ആത്മാര്‍ത്ഥമായ ആദരവും ബഹുമാനവും ഡ്രീം വാര്യര്‍ പിക്ചേഴ്‌സ് രേഖപ്പെടുത്തുന്നു. തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ സംഗീതവും കലാപാരമ്പര്യവും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനമാണ് നേടിയിട്ടുള്ളത്.

'കറുപ്പ്' സിനിമയിലെ ഒരു പ്രത്യേക ഡയലോഗ് അദ്ദേഹത്തെ വേദനിപ്പിക്കുകയും ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. ആ ഡയലോഗ് ഇത്തരം വികാരങ്ങള്‍ക്ക് കാരണമായതില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു.

ഇളയരാജയേയോ, അദ്ദേഹത്തിന്റെ സംഭാവനകളെയോ, അവകാശങ്ങളെയോ ഏതെങ്കിലും രീതിയില്‍ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാനുള്ള യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. ആ പരാമര്‍ശം സിനിമയിലെ ഒരു വിശാലമായ ആക്ഷേപഹാസ്യ സാഹചര്യത്തിന്റെ ഭാഗമായിരുന്നു; വ്യക്തിപരമായ പരാമര്‍ശമായി അതിനെ ഉദ്ദേശിച്ചിരുന്നില്ല.

എന്നിരുന്നാലും, അദ്ദേഹത്തിന്റെ വികാരങ്ങളെ ഞങ്ങള്‍ അതിയായ ബഹുമാനത്തോടെയാണ് കാണുന്നത്. അതിനാല്‍, അദ്ദേഹത്തോടുള്ള ആദരസൂചകമായി, ഭാവിയിലെ പതിപ്പുകളിലും സിനിമയുടെ തുടര്‍ പ്രദര്‍ശനങ്ങളിലും പ്രസ്തുത ഭാഗം നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ഇളയരാജയോടുള്ള ഞങ്ങളുടെ ഹൃദയംഗമമായ ആദരവും ബഹുമാനവും വീണ്ടും രേഖപ്പെടുത്തുന്നു.

Summary

Karuppu makers appologises for using Ilaiyaraaja's name in satirical manner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com