ചേച്ചിയും അച്ഛനും ഉണ്ട്, ഞങ്ങൾ എല്ലാവരും ഒന്നിച്ച സിനിമ; മരക്കാറിനെക്കുറിച്ച് കീർത്തി സുരേഷ്, വിഡിയോ

അച്ഛൻ സുരേഷ് കുമാറും സഹോദരി രേവതി സുരേഷും സിനിമയുടെ ഭാ​ഗമാണെന്നും കീർത്തി
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ച് നടി കീർത്തി സുരേഷ്. കുടുംബത്തോട് ഏറെ ചേർന്നു നിൽക്കുന്ന ചിത്രമാണ് മരക്കാറെന്നും അച്ഛൻ സുരേഷ് കുമാറും സഹോദരി രേവതി സുരേഷും സിനിമയുടെ ഭാ​ഗമാണെന്നും കീർത്തി പറഞ്ഞു. രേവതി സംവിധാനവിഭാഗത്തിലും സുരേഷ് കുമാർ കീർത്തിക്കൊപ്പം ചെറിയൊരു വേഷത്തിലും മരക്കാറിൽ പ്രവർത്തിക്കുന്നുണ്ട്.

ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രമാണ് കീർത്തി സുരേഷ് അവതരിപ്പിക്കുന്നത്. ‘ആദ്യ ചിത്രമായ ഗീതാഞ്ജലിക്കു ശേഷം ലാൽ സാറിനും പ്രിയദർശൻ അങ്കിളിനുമൊപ്പം ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ. അതിന്റെയൊരു സന്തോഷമുണ്ടായിരുന്നു. പിന്നെ മലയാളത്തിൽ എത്തുമ്പോൾ രണ്ടാമത്തെ വീട്ടിലെത്തുന്നതുപോലെയാണ്. എല്ലാവരും അറിയുന്നവർ. കൂടാതെ ഇത്ര വലിയ സിനിമയിൽ ജോലി ചെയ്യാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. ഇന്ത്യൻ സിനിമയിലെ ഒരുപാട് പ്രഗത്ഭർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിങ്ങളെല്ലാവരും കാത്തിരിക്കുന്നതുപോലെ ഞാനും ‘മരക്കാറി’നായി കാത്തിരിക്കുന്നു’,കീർത്തി സുരേഷ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com