കാസ്റ്റിങ് കൗച്ച് ഇല്ലാതാക്കുക, പ്രശ്നങ്ങൾ തുറന്നു പറയുന്നവർക്ക് സുരക്ഷ; സിനിമാ നയത്തിന്റെ കരട് രേഖയിലെ നിർദേശങ്ങൾ

സിനിമാ മേഖലയിൽ ഏകീകൃത പെരുമാറ്റച്ചട്ടം വേണമെന്ന നിർദ്ദേശവും കരടിലുണ്ട്.
Kerala Film Policy
Kerala Film Policyവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തിരുവനന്തപുരം: സിനിമാ നയത്തിൻ്റെ കരട് രേഖയിലെ വിവരങ്ങൾ പുറത്ത്. കാസ്റ്റിങ് കൗച്ചിനെതിരെ ശക്തമായ നിയമ നടപടി വേണമെന്ന് കരട് രേഖയിൽ പറയുന്നു. കാസ്റ്റിങ് കൗച്ച് നടത്തുന്നവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. ഓഡിഷന് കേന്ദ്രീകൃത പ്രോട്ടോക്കോൾ വേണമെന്നും രേഖയിൽ ആവശ്യപ്പെടുന്നു. സിനിമാ സെറ്റുകളിൽ സ്ത്രീകളും ലൈം​ഗിക ന്യൂനപക്ഷങ്ങളും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കണമെന്നും രേഖയിലുണ്ട്.

സിനിമാ മേഖലയിൽ ഏകീകൃത പെരുമാറ്റച്ചട്ടം വേണമെന്ന നിർദ്ദേശവും കരടിലുണ്ട്. ശുചിമുറി, വിശ്രമമുറി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. തൊഴിലിടത്തിലെ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോഷ് നിയമം കർശനമായി നടപ്പാക്കണമെന്നും കരടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയണമെന്നും കരട് നയത്തിൽ ശുപാർശ ചെയ്യുന്നു. സിനിമാ മേഖലയിൽ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് കൗൺസലിംഗും റീഹാബിലിറ്റേഷനും നയരേഖയിൽ നിർദേശിക്കുന്നുണ്ട്.

ദിവസ വേതനക്കാരെ ചൂഷണം ചെയ്യുന്നത് തടയാൻ കമ്മീഷൻ ഏജന്റുമാരെ നിയമിക്കണമെന്നാണ് മറ്റൊരു നിർദേശം. വിവേചനം, ലൈംഗികാതിക്രമം, അധികാര കേന്ദ്രീകരണം എന്നിവ നിരോധിക്കണമെന്നും അധികാര ശ്രേണികൾ ഇല്ലാതാക്കണമെന്നും നയരേഖ പറയുന്നു.

സിനിമാ മേഖലയിലെ എല്ലാ സംഘടനകൾക്കും ഏകീകൃതമായ പെരുമാറ്റ ചട്ടം കൊണ്ടുവരണം. ലിംഗാടിസ്ഥാനത്തിൽ ശുചിമുറികൾ വേണം. വിശ്രമ മുറികൾ ഉറപ്പാക്കണം. പുരുഷാധിപത്യ മേഖലകളിൽ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പങ്കാളിത്തം വർധിപ്പിക്കണം.

പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം. കുറ്റക്കാരെ പുറത്താക്കി ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. പ്രൊഫഷണൽ കാസ്റ്റിങ് ഡയറക്ടർമാർ വേണം. സ്റ്റുഡിയോയിലും ഓഡിഷനിലും കാസ്റ്റിങ് ഡയറക്ടർമാർ വേണം. ഓഡിഷനിങ്ങിൽ സിനിമയുടെ ഭാഗമല്ലാത്ത രണ്ട് വ്യക്തികളുടെ സാന്നിധ്യം വേണം. കാസ്റ്റിങ് കൗച്ച് പരാതികൾ പറയാൻ രഹസ്യ സംവിധാനം രൂപീകരിക്കണമെന്നും കരട് രേഖയിൽ ആവശ്യപ്പെടുന്നു.

Kerala Film Policy
'സെറ്റിൽ വച്ച് നെഞ്ചുവേദനയുണ്ടായി, ഷൂട്ടിന് ബുദ്ധിമുട്ട് ഉണ്ടാകണ്ടെന്ന് കരുതി ആശുപത്രിയിൽ പോയില്ല'; കുറിപ്പുമായി വിനോദ് കോവൂർ

പുതുമുഖങ്ങൾക്ക് അവസരം ഒരുക്കാൻ മെന്റർഷിപ്പ് പ്രോഗ്രാമുകൾ വേണമെന്നാണ് മറ്റൊരു ആവശ്യം. സിനിമ മേഖലയിലെ പ്രശ്നങ്ങൾ തുറന്ന് പറയുന്നവരെ സംരക്ഷിക്കണം. അവർ ഒറ്റപ്പെടാൻ അനുവദിക്കരുത്. പ്രതികാര നടപടികൾ നേരിടാൻ നിയമ സഹായം ഉറപ്പാക്കണം.

Kerala Film Policy
'കുട്ടിക്കാലത്തെ എന്റെ പ്രിയപ്പെട്ട ​ഗായകൻ'; യേശുദാസിന്റെ വീട്ടിലെത്തി എആർ റഹ്മാൻ

ഓൺലൈൻ ആക്രമണങ്ങൾ തടയാൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കണം. പ്രതിക്കരിക്കുന്നവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യരുത്. സിനിമ മേഖലയുടെ മുന്നേറ്റത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കും നിയമ സാധുതയ്ക്കും ലിംഗ അസമത്വം പരിഹരിക്കണം. എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്ന പ്രവണത പ്രോത്സാഹിപ്പിക്കണം.

Summary

Cinema News: Kerala Film Policy draft report.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com