'ലഹരി ഉപയോഗിക്കില്ല എന്ന് എഴുതി നല്‍കണം'; സിനിമാ പ്രവർത്തകർ സത്യവാങ്മൂലം നൽകണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്.
KFPA
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (KFPA)ഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: ലഹരി ഉപയോ​ഗത്തിനെതിരെ സിനിമാ പ്രവർത്തകർ സത്യവാങ്മൂലം നൽകണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സിനിമാ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നല്‍കേണ്ടത്. നടീ-നടന്മാര്‍ അടക്കം മുഴുവന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ഇത് ബാധകമാണെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.

മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇനി മുതല്‍ സിനിമാ ചിത്രീകരണം നടക്കുമ്പോള്‍ ലഹരി ഉപയോഗിക്കില്ല എന്ന് സത്യവാങ്മൂലം നല്‍കേണ്ടി വരും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും. ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 മുതല്‍ നിബന്ധന നടപ്പില്‍ വരുത്തുമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.

സിനിമ സെറ്റുകളിലെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും ലഹരി ഉപയോഗം അടുത്തിടെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് ലഹരി ഉപയോഗത്തിന് തടയിടാനുള്ള നീക്കവുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയത്. അമ്മയുടെ അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നും മറ്റ് സിനിമാ സംഘടനകളുടെയും അഭിപ്രായം തേടുമെന്നാണ് കരുതുന്നത്.

Summary

kfpa has mandated an anti-drug affidavit in film contracts which is expected to go into effect from June 26

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com