കന്നഡയിൽ നിന്നും ഇന്ത്യയൊട്ടാകേ തരംഗം തീർത്ത ചിത്രമായിരുന്നു കെ.ജി.എഫ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒടുവിൽ ആരാധകർ കാത്തിരുന്ന പ്രഖ്യാപനമെത്തി. കെജിഎഫ് 2 റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ വർഷം ജൂലൈ 16നാണ് ചിത്രം തിയറ്ററുകളിലെത്തുക.
യഷ് നായകനാകുന്ന ചിത്രം കേരളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീൽ, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവർ ചേർന്നാണ്. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ജനുവരി 7ന് അവതരിപ്പിച്ച ചിത്രത്തിൻറെ ടീസറിന് റെക്കോർഡ് പ്രതികരണമാണ് യുട്യൂബിൽ ലഭിച്ചത്. 16.4 കോടിയോളം കാഴ്ചകളാണ് യുട്യൂബിൽ ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. 90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുൻപ് പൂർത്തിയാക്കിയിരുന്ന ചിത്രത്തിൻറെ അവസാന ഷെഡ്യൂൾ ആരംഭിച്ചത് ഓഗസ്റ്റ് 26ന് ആയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates