നിറകണ്ണുകളോടെ ഡാൻസ് വേദിയിൽ കിയാര; 'ടോക്സിക്' പുതിയ പോസ്റ്റർ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച സ്വീകരണമാണ് ലഭിച്ചത്.
Toxic
Toxicഇൻസ്റ്റ​ഗ്രാം
Updated on
1 min read

കെജിഎഫ് താരം യഷ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ടോക്സിക്. ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്നതും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച സ്വീകരണമാണ് ലഭിച്ചത്.

ചിത്രത്തിൽ നടി കിയാര അദ്വാനിയും പ്രധാന വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ കിയാരയുടെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നദിയ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കിയാര എത്തുന്നത്.

കറുത്ത നിറത്തിലെ ഓഫ് ഷോൾഡർ വസ്ത്രമണിഞ്ഞാണ് കിയാരയെ പോസ്റ്ററിൽ കാണാനാവുക. ഡാൻസ് വേദിയിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന കിയാരയാണ് പോസ്റ്ററിൽ ഉള്ളത്. അടുത്ത വർഷം മാർച്ച് 19 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

Toxic
'ഞാൻ ജീവനോടെയുണ്ട്, എന്റെ തല ഇടിച്ചു, ശരിക്കും പേടിച്ചു പോയി'; കാർ അപകടത്തിൽ നോറ ഫത്തേഹിക്ക് പരിക്ക്

രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രവി ബസ്രൂർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് ഉജ്വൽ കുൽക്കർണിയാണ്. ജോൺ വിക്കിലെ പ്രവർത്തനത്തിന് പ്രശസ്തനായ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറിയും ദേശീയ അവാർഡ് ജേതാവായ ആക്ഷൻ ഡയറക്ടർ അൻപറിവും ചേർന്നാണ് ചിത്രത്തിന്റെ ഏറ്റവും ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത്.

Toxic
'അരക്കെട്ടിലും മാറിടത്തിലും കൂടുതല്‍ പാഡ് വച്ചുകെട്ടാന്‍ നിർബന്ധിച്ചു'; തെന്നിന്ത്യന്‍ സിനിമാനുഭവം പങ്കുവച്ച് രാധിക ആപ്‌തെ

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ടോക്സിക്. നേരത്തെ നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ 'മൂത്തോൻ' മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയിരുന്നു. ‌താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത്, അക്ഷയ് ഒബ്റോയ്, സുദേവ് ​​നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയമാണ് ചിത്രത്തിന്റെ ചിത്രീകരണം.

Summary

Cinema News: Kiara Advani's first look from Yash starrer Toxic.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com