'സിനിമയിലും നായികമാരോട് ഇങ്ങനെ തന്നെ ആണോ ?'; മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ചുട്ട മറുപടി നൽകി കിച്ച സുദീപ്

നിങ്ങളുടെ ഇത്തരം ചോദ്യങ്ങൾ മറ്റുള്ളവരെ ബുദ്ധിമുട്ടിലാക്കും
Kiccha Sudeep
Kiccha Sudeepവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ഈച്ച എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരനായി മാറിയ നടനാണ് കിച്ച സുദീപ്. ഇതിനോടകം തന്നെ നിരവധി സിനിമകളുടെ ഭാ​ഗമായി കഴിഞ്ഞു താരം. മാർക്ക് ആണ് കിച്ച സുദീപിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. വിജയ് കാർത്തികേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസിന്റെ ഭാ​ഗമായി സിനിമയുടെ അണിയറപ്രവർത്തകർ വാർത്താ സമ്മേളനം നടത്തിയിരുന്നു.

വാർത്താ സമ്മേളനത്തിൽ മോശം ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകന് ചുട്ട മറുപടി നൽകിയ കിച്ച സുദീപിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീ‍ഡിയ ഇപ്പോൾ. "വണങ്കാൻ എന്ന സിനിമയിൽ കിടിലൻ ഡയലോഗുകൾ കൊണ്ട് ഞെട്ടിച്ചു. ഈ സിനിമയിൽ താങ്കൾക്ക് അത്രയും ഡയലോഗുകൾ ഉണ്ടോ ?

കാരണം ഇവിടെ ഇരിക്കുമ്പോഴേ നടിമാരെ സൈഡിലാണ് ഇരുത്തിയിരിക്കുന്നത്. പടത്തിലും അങ്ങനെ തന്നെ ആണോ', എന്നയിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. 'ഇത് പോലെ ഒരു മോശമായ ചോദ്യങ്ങളും ഞങ്ങളുടെ സെറ്റിൽ ഉണ്ടായിട്ടില്ല. അവരെ മനഃപൂർവം സൈഡിൽ ഇരുത്തിയതല്ല അങ്ങനെ സംഭവിച്ചതാണ്.

Kiccha Sudeep
'ഹിംസയുടെ അതിപ്രസരം, യുവതലമുറയെ വഴി തെറ്റിക്കും'; ധീരം സിനിമയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

നിങ്ങളുടെ ഇത്തരം ചോദ്യങ്ങൾ മറ്റുള്ളവരെ ബുദ്ധിമുട്ടിലാക്കും", സുദീപ് പറഞ്ഞു. ഉടനെ സുദീപ് സൈഡിൽ ഇരുന്ന രണ്ട് നടിമാരെയും വിളിച്ച് സ്റ്റേജിന്റെ നടുക്ക് നിർത്തുന്നതും അവരോട് സംസാരിക്കാൻ പറയുന്നതും കാണാം. വലിയ കയ്യടികളാണ് സോഷ്യൽ മീഡിയയിൽ സുദീപിന് ലഭിക്കുന്നത്.

Kiccha Sudeep
'പലസ്തീന്‍ 36, ദ ബീഫ്...'; ഐഎഫ്എഫ്‌കെയില്‍ 19 സിനിമകള്‍ വെട്ടി കേന്ദ്രം, വിമര്‍ശിച്ച് അടൂരും ബേബിയും

കിച്ച ക്രിയേഷൻസുമായി ചേർന്ന് സത്യജ്യോതി ഫിലിംസ് ആണ് മാർക്ക് നിർമ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥാണ് സംഗീതം നൽകിയിരിക്കുന്നത്. നവീൻ ചന്ദ്ര, വിക്രാന്ത്, യോഗി ബാബു, ഗുരു സോമസുന്ദരം, നിഷ്വിക നായിഡു, റോഷ്‌നി പ്രകാശ് എന്നിവരാണ് മാർക്കിലെ മറ്റു അഭിനേതാക്കൾ. ഡിസംബർ 25 ന് ചിത്രം തിയറ്ററുകളിലെത്തും.

Summary

Cinema News: Actor Kiccha Sudeep reacts on controversy question.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com