ബാഹുബലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് റാണ ദഗ്ഗുബാട്ടി ഇന്ത്യൻ സിനിമാ പ്രേമികളുടെ ഹൃദയം കവരുന്നത്. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും താരത്തിന് നിരവധി ആരാധകരുണ്ടായി. എന്നാൽ ബാഹുബലി രണ്ടിന്റെ വിജയത്തിന് ശേഷം റാണ സിനിമയിൽ നിന്ന് ചെറിയ അവധിയെടുത്തിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും താരം ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ താൻ നേരിട്ട ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് താരം.
തെന്നിന്ത്യൻ സുന്ദരി സാമന്ത അവതാരികയായി എത്തുന്ന സാം ജാമിലൂടെയായിരുന്നു താരം മനസു തുറന്നത്. സ്ട്രോക്ക് വരാനും മരിക്കാനുമുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിടത്തിൽ നിന്നാണ് റാണ ദാഗ്ഗുബാട്ടി ജീവിതത്തിലേക്ക് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയത്. നിറകണ്ണുകളുകളോടെയായിരുന്നു താരത്തിന്റെ പ്രതികരം. കഴിഞ്ഞ ദിവസം പുറത്ത് വിട്ട അഭിമുഖത്തിന്റെ പ്രമോയിലാണ് ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് താരത്തിന്റെ വാക്കുകൾ.
വൃക്കകൾ തകരാറിലാവുകയും ഹൃദയത്തിനും പ്രശ്‌നങ്ങൾ, ബിപി സ്‌ട്രോക്ക് വരാൻ 70 ശതമാനം സാധ്യത, 30ശതമാനം വരെ മരണ സാധ്യതയുണ്ടായിരുന്നു- വികാരാധീനനായാണ് താരം അസുഖത്തേക്കുറിച്ച് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ കേട്ട് കണ്ണീർ വാർക്കുന്ന ആരാധകരേയും വിഡിയോയിൽ കാണാം. പ്രതിസന്ധി സമയത്തെ റാണയുടെ ആത്മധൈര്യത്തെ സാമന്ത പ്രശംസിക്കാനും മറന്നില്ല. ചുറ്റുമുളള ആളുകൾ തകർന്നുകൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചുനിന്നു. ഇത് ഞാൻ എന്റെ കൺമുന്നിൽ കണ്ടതാണ്. അതുകൊണ്ടാണ് നിങ്ങൾ എനിക്ക് സൂപ്പർഹീറോ ആകുന്നത്- എന്നാണ് താരം പറഞ്ഞത്. സംവിധായകൻ നാഗ അശ്വിനൊപ്പമാണ് റാണ പരിപാടിയിൽ പങ്കെടുത്തത്.
ബാഹുബലിയിൽ പൽവാൾ ദേവൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ശക്തമായ ശരീരത്തോടെ ബാഹുബലിക്കൊപ്പം ഏറ്റുമുട്ടിയ റാണയുടെ രംഗങ്ങൾ ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ പിന്നീട് തീരെ മെലിഞ്ഞ് കണ്ടാൽ പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു റാണ. ഇത് ആരാധകരെ ആശങ്കയിലാക്കി. ആരോഗ്യം വീണ്ടെടുത്ത് വീണ്ടും സിനിമയിൽ സജീവമാവുകയാണ് റാണ. അടുത്തിടെയാണ് താരം വിവാഹിതനായത്. തന്റെ പ്രണയിനി മിഹിക ബജാജിനെയാണ് താരം ജീവിതസഖിയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates