മുൻ ഭർത്താവുമായി വേർപിരിഞ്ഞു; പിന്നാലെ കിം കർദാഷിയാന് ബ്രെയിൻ അന്യൂറിസം സ്ഥിരീകരിച്ചു

എന്നാൽ സമ്മർദ്ദം കൊണ്ട് മാത്രം അന്യൂറിസം ഉണ്ടാകുന്നതിന് സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറയുന്നു.
Kim Kardashian
Kim Kardashianഇൻസ്റ്റ​ഗ്രാം
Updated on
1 min read

പ്രശസ്ത അമേരിക്കൻ റിയാലിറ്റി ഷോ താരം കിം കർദാഷിയാന് (45) ബ്രെയിൻ അന്യൂറിസം സ്ഥിരീകരിച്ചു. ‘ദ് കർദാഷിയാൻസി’ന്റെ ഏഴാം സീസണിന്റെ ട്രെയ്‌ലറിലൂടെയാണ് ഈ വിവരം കുടുംബം പുറത്തുവിട്ടിരിക്കുന്നത്. തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കമാണ് ബ്രെയിൻ അന്യൂറിസം. മുൻ ഭർത്താവും റാപ്പറുമായ കാന്യേ വെസ്റ്റുമായുള്ള വേർപിരിയലിന് പിന്നാലെയുണ്ടായ സമ്മർ​ദ്ദത്തെ തുടർന്നാണ് കിമ്മിന് ബ്രെയിൻ അന്യൂറിസം സ്ഥിരീകരിച്ചതെന്നാണ് വിവരം.

എന്നാൽ സമ്മർദ്ദം കൊണ്ട് മാത്രം അന്യൂറിസം ഉണ്ടാകുന്നതിന് സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറയുന്നു. എന്നിരുന്നാലും, സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാമെന്നാണ് ഡോക്ടർമാരുടെ പക്ഷം. പുകവലി, ഉയർന്ന രക്തസമ്മർദ്ദം ഇവ അന്യൂറിസത്തിന് കാരണമാകുന്നതിന് സാധ്യതയുണ്ട്.

പെട്ടെന്നുള്ളതും കഠിനവുമായ തലവേദനയാണ് പ്രധാന ലക്ഷണം. ഇത്തരത്തിലുള്ള രക്തസ്രാവം എപ്പോൾ വേണമെങ്കിലും സംഭവിക്കാം, പക്ഷേ ഒരു രോഗി അവരുടെ ശരീരത്തിൽ സമ്മർദ്ദം ചെലുത്തുമ്പോൾ ഇതിന് കൂടുതൽ സാധ്യതയുണ്ട്. ചുമയ്ക്കുക, കനത്ത എന്തെങ്കിലും ഉയർത്തുക അല്ലെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നതെല്ലാം അന്യൂറിസം പൊട്ടിത്തെറിച്ചുള്ള രക്തസ്രാവത്തിന് കാരണമാകും.

Kim Kardashian
'തരുൺ മൂർത്തി അടുത്ത മോഹൻലാൽ ചിത്രം ചെയ്യുന്നു'; വൻ വെളിപ്പെടുത്തലുമായി രഞ്ജിത്

എന്നാൽ, മസ്തിഷ്ക അന്യൂറിസം ഉള്ള എല്ലാവർക്കും ചികിത്സ ആവശ്യമില്ല. വലുപ്പം, ആകൃതി, രോഗിയുടെ കുടുംബ ചരിത്രം എന്നിവ പരിശോധിച്ചാണ് ചികിത്സ ആവശ്യമാണോ എന്ന് ഡോക്ടർമാർ നിർണ്ണയിക്കുക. മിക്ക മസ്തിഷ്ക അന്യൂറിസങ്ങളും ചെറുതായതിനാൽ സാധാരണഗതിയിൽ ലക്ഷണങ്ങൾ കാണിക്കാറില്ല. അതായത്, മസ്തിഷ്ക അന്യൂറിസം ഉള്ള പലർക്കും ഇത് അറിയില്ല.

Kim Kardashian
'വാലാട്ടി നില്‍ക്കണം, എഴുന്നേറ്റ് കുമ്പിടണം; പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് പട്ടിയാകാന്‍'; തുറന്നടിച്ച് ജുവല്‍ മേരി

ഇവ താരതമ്യേന സാധാരണമാണ്, യുകെയിൽ ഏകദേശം മൂന്ന് ശതമാനത്തോളം ആളുകൾക്ക് മസ്തിഷ്ക അന്യൂറിസം ഉണ്ട്. അതേസമയം, വലിയ അന്യൂറിസം തലവേദന, കണ്ണുകൾക്ക് മുകളിലോ ചുറ്റുമോ വേദന, കാഴ്ചയിലെ മാറ്റങ്ങൾ, തലകറക്കം, ബാലൻസ് പ്രശ്നങ്ങൾ, മുഖത്തിന്റെ ഒരു വശത്ത് മരവിപ്പ് അല്ലെങ്കിൽ ബലഹീനത, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, ഓർമക്കുറവ് തുടങ്ങിയവയ്ക്ക് കാരണമാകും.

Summary

Cinema News: Actress Kim Kardashian recently revealed her brain aneurysm diagnosis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com