വിറ്റുപോയത് മൂന്ന് കോടിയുടെ ടിക്കറ്റ്; കെജിഎഫിനേയും തകർത്ത് കിം​ഗ് ഓഫ് കൊത്ത, റെക്കോർഡ് പ്രീ ബുക്കിങ്

മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും മികച്ച തുകയാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ
കിം​ഗ് ഓഫ് കൊത്ത പോസ്റ്റർ
കിം​ഗ് ഓഫ് കൊത്ത പോസ്റ്റർ
Updated on: 
1 min read

മലയാളം കണ്ട ഏറ്റവും വലിയ റിലീസാണ് ദുൽഖർ സൽമാൻ ചിത്രം കിം​ഗ് ഓഫ് കൊത്തയ്ക്ക് ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഷകളിലായി റിലീസാവുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പ്രീ ബുങ്കിങ് കണക്കുകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും മികച്ച തുകയാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 

റിലീസിന് ഒരു ദിവസം മാത്രം അവശേഷിക്കേ മൂന്ന് കോടിയിൽ അധികം തുകയാണ് ചിത്രം നേടിയിരിക്കുന്നത്. 196810 ടിക്കറ്റുകളാണ് വിറ്റുപോയത്. ഇതിൽ നിന്ന് 2.97 കോടി രൂപ നേടി. കെജിഎഫ് 2വിനെ മലർത്തിയടിച്ചാണ് കിം​ഗ് ഓഫ് കൊത്തയുടെ മുന്നേറ്റം. കെജിഎഫ് 2 നേടിയ 2.93 കോടിയായിരുന്നു കേരളത്തിലെ ഏറ്റവും ഉയർന്ന പ്രി സെയിൽ ബിസിനസ്. 

കേരളത്തിൽ മാത്രം  അഞ്ഞൂറിൽപരം സ്‌ക്രീനിൽ എത്തുന്ന ചിത്രം അൻപതിലേറെ രാജ്യങ്ങളിൽ 2500 സ്‌ക്രീനുകളിൽ റിലീസാകും. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രത്തിൽ ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER