മിഥുന്‍ മാനുവല്‍ തോമസിന്‍റെ 'അണലി' തടയണമെന്ന് ജോളി ജോസഫ്; വിലക്കാനാകില്ലെന്ന് ഹൈക്കോടതി

മിഥുന്‍ മാനുവല്‍ തോമസിനും ഹോട്ട്‌സ്റ്റാറിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Jolly Josep Against Anali
Jolly Josep Against Analiഫയല്‍
Updated on
1 min read

കൂടത്തായി കൂട്ടക്കൊലക്കേസിനെ ആസ്പദമാക്കി മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന അണലി വെബ് സീരീസിന് റിലീസ് വിലക്കില്ല. ഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കാനിരിക്കുന്ന സീരീസിനെതിരെ കൂടത്തായി കേസിലെ പ്രതി ജോളി ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സീരീസിന്റെ റിലീസ് തടയണമെന്നായിരുന്നു ജോളിയുടെ ആവശ്യം. എന്നാല്‍ സീരീസിന്റെ റിലീസ് തടയാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

Jolly Josep Against Anali
വര്‍ഷങ്ങള്‍ക്ക് ശേഷം ബഹ്‌റൈനില്‍ ജോലി ചെയ്ത കടയിലെത്തി അസീസ്; കണ്ടതും കെട്ടിപ്പിടിച്ച് കൂട്ടുകാരന്‍; വന്ന വഴി മറക്കാത്ത നടന്‍!

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി സിനിമയും സീരീസുമൊക്കെ ഒരുക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച കോടതി അതിനുള്ള ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്നും ചൂണ്ടിക്കാണിച്ചു. അണലിയ്ക്ക് കൂടത്തായി കേസുമായി സാമ്യം മാത്രമേയുള്ളൂവെന്നും കോടതി പറഞ്ഞു. നേരത്തെ സുകുമാരക്കുറിപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനേയും കോടതി ചൂണ്ടിക്കാണിച്ചു.

Jolly Josep Against Anali
'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ട്: കലാമണ്ഡലം സത്യഭാമ

ജസ്റ്റിസ് വിജെ അരുണ്‍ ആണ് ജോളിയുടെ ഹര്‍ജി പരിഗണിച്ചത്. അതേസമയം സീരീസിന്റെ സംവിധായന്‍ മിഥുന്‍ മാനുവല്‍ തോമസിനും ഹോട്ട്‌സ്റ്റാറിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി പതിനഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. വിചാരണ നടക്കുന്ന കേസ് ആയതിനാല്‍ മാത്രമാണ് ഇത് വിഷയമാകുന്നതെന്നും കോടതി പറഞ്ഞു.

നിഖില വിമല്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസാണ് അണലി. ലിയോണ ലിഷോയ് ആണ് ജോളി ജോസഫില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടൊരുക്കിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം നേരത്തെ കൂടത്തായി കൂട്ടക്കൊലക്കേസ് വിഷമായി വരുന്ന നെറ്റ്ഫ്‌ളിക്‌സിന്റെ കറി ആന്റ് സയഡനൈഡ് ഡോക്യുമെന്ററി വലിയ ചര്‍ച്ചയായിരുന്നു. അണലിയുടെ റിലീസ് തിയ്യതി ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല.

Summary

Koodathayi Murder Case Accussed Jolly Joseph moves against hotstar web series Anali. Court denies stay in release. sends notice to the makers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com