

മഞ്ജു വാര്യരുടെ ബൈക്ക് റൈഡ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബൈക്ക് ഓടിച്ച് ധനുഷ് കോടി പോയ മഞ്ജുവിന്റെ യാത്രയുടെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതിനിടെ മഞ്ജുവിനെക്കുറിച്ച് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ എഴുതിയ വാക്കുകളും ശ്രദ്ധ നേടുകയാണ്.
വീട്ടില്‍ മടി പിടിച്ച് ഒതുങ്ങിക്കൂടി, പറ്റാത്ത ബന്ധങ്ങളില്‍ കടിച്ചുതൂങ്ങി കഴിയുന്ന സ്ത്രീകളുണ്ടെങ്കില്‍ അവര്‍ക്കൊരു അപവാദമാണ് മഞ്ജു വാര്യര്‍ എന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:
മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്‌ക്കെങ്ങാനും ഒരു ദിവസം കിട്ടിയാല്‍ അതില്‍ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെങ്കില്‍, ജീവിക്കാന്‍ സാഹസം വേണ്ടി വരുന്നതിനാല്‍, യോജിച്ച് പോകാന്‍ പറ്റാത്ത ബന്ധത്തില്‍ കടിച്ച് തൂങ്ങി ഭാര്‍ത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാര്‍ക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളില്‍ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ടെങ്കില്‍.. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കില്‍' അത്തരക്കാര്‍ക്ക് അപവാദമാണ് മഞ്ജുവാര്യര്‍!
എന്‍ബി: ഉള്ളത് അംഗീകരിക്കണം എന്ന മനോഭാവാര്‍ത്ഥം എഴുതുന്നത്.
അതേസമയം കൂട്ടിക്കല്‍ ജയചന്ദ്രന്റെ വാക്കുകള്‍ക്ക് പ്രശംസകളും വിമര്‍ശനങ്ങളും ലഭിക്കുന്നുണ്ട്. മഞ്ജു വാര്യരെ അഭിനന്ദിച്ചത് അംഗീകരിക്കുമ്പോള്‍ തന്നെ കൂട്ടിക്കല്‍ ജയചന്ദ്രന്‍ സ്ത്രീകളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. 'പീരിഡ്‌സും പിസിഓഡിയും ഹോര്‍മോണല്‍ ഇഷ്യൂസും ഒക്കെ എത്ര നിസ്സാരവല്‍ക്കരിക്കുകയാണ് ഇയാള്‍, സാധാരണയില്‍ സാധാരണക്കാരായ നല്ല വിദ്യാഭ്യാസമോ ജോലിയോ ഇല്ലാത്ത, ഇറങ്ങി ചെന്നാല്‍ സ്വന്തം വീട്ടുകാര്‍ പോലും സംരക്ഷിക്കുമൊ എന്നുറപ്പില്ലാത്ത, പ്രതികരിച്ചു ശീലമോ, എതിര്‍ത്തു സംസാരിക്കാനോ ആവാത്ത, താന്‍ എന്തേലും ചെയ്താല്‍ കുഞ്ഞുങ്ങളുടെ ഭാവിയെന്തെന്ന ആശങ്കപ്പുറത്തൊക്കെ ജീവിക്കാണോ മരിക്കാണോ എന്ന തിരിച്ചറിവുപോലും ഇല്ലാത്ത സ്ത്രീകളുണ്ട്. അവരെയും അവരുടെ ഇമോഷണല്‍ ഫീലിങും ഇങ്ങനെ വിവരക്കേടു പറഞ്ഞ് എഴുന്നള്ളിക്കാന്‍ നില്‍ക്കരുത്' എന്നാണ് ഒരാളുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates