

മലയാള സിനിമയിലെ സ്റ്റാർ കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും മക്കളും അടക്കം എല്ലാവരും സോഷ്യൽ മീഡിയയിൽ സ്റ്റാറാണ്. ഇപ്പോൾ 28ാം വിവാഹവാർഷികം ആഘോഷിക്കുകയാണ് കൃഷ്ണകുമാറും സിന്ധുവും. 28 വർഷം മുൻപത്തെ വിവാഹദിനത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചുകൊണ്ടാണ് കൃഷ്ണകുമാറിന്റെ കുറിപ്പ്. കല്യാണദിവസം സിനിമയിൽ കാണുന്ന പോലെ കല്യാണചെക്കന്മാർക്കുള്ള അമിത ആവേശമൊന്നും തനിക്കില്ലായിരുന്നു എന്നാണ് കൃഷ്ണകുമാർ പറയുന്നത്. എന്നാൽ സിന്ധു വലിയ ആവേശത്തിലായിരുന്നു. അന്നും ഇന്നും തന്റെയും സിന്ധുവിന്റേയും ചിന്തകൾ രണ്ടു ദിശകളിലേക്കായിരുന്നെന്നാണ് കൃഷ്ണകുമാറിന്റെ വാക്കുകൾ.
കൃഷ്ണകുമാറിന്റെ കുറിപ്പ് വായിക്കാം
28 വർഷങ്ങൾക്കു മുൻപു, രാവിലെ ഈ സമയത്തു അച്ഛൻ അമ്മ, ഇവർക്കൊപ്പം തിരുവനന്തപുരത്തു, പട്ടത്തുള്ള വീട്ടിൽ കല്യാണം നടക്കുന്ന ഹാളിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. സുഹൃത്തുക്കൾ പലരും അവിടെ ഉണ്ടായിരുന്നു. സിനിമയിൽ കാണുന്ന പോലെ കല്യാണചെക്കന്മാർക്കുള്ള അമിത ആവേശമൊന്നും എനിക്കില്ലായിരുന്നു. ജീവിതത്തിൽ സാധാരണ സംഭവിക്കുന്ന മറ്റുചില കാര്യങ്ങൾ പോലെ ഒന്ന്, എന്ന് മാത്രമേ എനിക്ക് തോന്നിയുള്ളു.. നേരെ മറിച്ചു സിന്ധു വലിയ ആവേശത്തിലായിരുന്നു.. അവളുടെ ജീവിതത്തിലെ വളരെ ഏറ്റവും പ്രധാന പെട്ട ദിവസങ്ങളിൽ ഒന്ന്..
അന്നും ഇന്നും, ഞാനും സിന്ധുവും അങ്ങിനെയാണ്.. ഞങ്ങൾതമ്മിൽ ഇഷ്ടമൊക്കെ ആണെങ്കിലും ഒട്ടുമിക്ക കാര്യങ്ങളിലും രണ്ടുപേരുടെയും ചിന്തകൾ രണ്ടു ദിശകളിലേക്കായിരുന്നു...പലപ്പോഴും തർക്കങ്ങൾ ഉണ്ടാവുമെങ്കിലും ഇരുകൂട്ടരുടേയും വിട്ടുവീഴ്ചകളിലൂടെ ഒരു സമവായത്തിലെത്തും .
ഇന്നു രാവിലെ ഹാൻസുവിനെ സ്കൂളിൽ വിട്ടിട്ടു, അവളുടെ പിറന്നാൾ ദിവസങ്ങളിൽ ചോദിക്കുന്ന പോലെ എന്നോട് ചോദിച്ചു..ഇന്നു ഡിസംബർ 12.. എന്താണ് ഇന്നത്തെ പ്രത്യേകത? ഡൽഹിയിലെ തണുപ്പിൽ തൊണ്ട നാശമായി സംസാരിക്കാൻ ബുദ്ധിമുട്ടി ഇരിക്കുന്ന ഞാൻ ഓർത്തു നോക്കി.. എന്താണ് ഡിസംബർ 12 നു ഇത്ര പ്രത്യേകത.. പെട്ടെന്ന് ഒരു മെസേജ് തലയിൽ നിന്നും വന്നു.. "ഇന്നാണ് കൃഷ്ണകുമാർ നിങ്ങൾ സിന്ധുവുമായി വിവാഹം കഴിച്ച ദിവസം." അതെ..28 വർഷം മുൻപ്..ഞാനത് പറഞ്ഞപ്പോൾ സിന്ധു ചിരിച്ചു... ഞാനും..
10000 തിന് പുറത്തു ദിവസങ്ങൾ ഈ സുന്ദരഭൂമിയിൽ ഒരുമിച്ചു യാത്രചെയ്യാൻ ദൈവം അവസരം തന്നു.. കൂടെ കൂട്ടിനു നാല് ശക്തരും സുന്ദരികളുമായ മക്കളേയും സമ്മാനിച്ചു..ഇവിടെ ജീവിക്കാൻ വേണ്ടതെല്ലാം ആവശ്യത്തിനും അളവിനും, കൃത്യസമയത്തു തന്ന പ്രകൃതിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ഒപ്പം ഞങ്ങളെ സ്നേഹിച്ച ഞങ്ങളുടെ നന്മക്കായി പ്രാർത്ഥിച്ച ഞങ്ങളുമായി അടുപ്പമുള്ളവരും, ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തതുമായ അനവധി നന്മനിറഞ്ഞ മനുഷ്യർ ഉണ്ട് ഇവിടെ.. എല്ലാവർക്കും നന്ദിയും, ഒപ്പം നന്മകളും നേരുന്നു...
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates