

കേരള സ്റ്റോറി 2 വിവാദത്തില്‍ പ്രതികരിച്ച് നടന്‍ കൃഷ്ണ കുമാര്‍. സിനിമയെ സിനിമയായി കാണണെന്നാണ് നടന്‍ പറയുന്നത്. അതേസമയം താന്‍ ബീഫ് കഴിക്കുമെന്നും കൃഷ്ണ കുമാര്‍ പറയുന്നുണ്ട്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. മക്കള്‍ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചും താരം പ്രതികരിക്കുന്നുണ്ട്.
''വെറുപ്പ് കുറച്ചാല്‍ സുഖമായി ജീവിക്കാം. ഞാന്‍ എല്ലാവരുമായി ഒത്തുപോകുന്നയാളാണ്. ലീഗിന്റെ തങ്ങള്‍ കുടുംബത്തിലെ ബഷീര്‍ തങ്ങള്‍ ഞാനും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരുമിച്ച് ബിസിനസ് ചെയ്തവരാണ്. അദ്ദേഹത്തിനുമില്ല പ്രശ്‌നം എനിക്കുമില്ല. അദ്ദേഹം ഇവിടെ വന്നാല്‍ എന്റെ വീട്ടില്‍ വരും. എന്റെ വീട്ടില്‍ നിന്നും നല്‍കുന്ന ഭക്ഷണം കഴിക്കും. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയാല്‍ അവിടുന്ന് തരുന്ന ഭക്ഷണം കഴിക്കും. അടുത്ത ചോദ്യം ബീഫ് കഴിക്കുമോ എന്നായിരിക്കും. ഞാന്‍ കഴിക്കും'' കൃഷ്ണ കുമാര്‍ പറയുന്നു. പിന്നാലെയാണ് കേരള സ്റ്റോറിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നത്.
''കേരള സ്‌റ്റോറി 2 നെ സിനിമയായി കാണുക. ടിപി 51 വെട്ടിനേയും സിനിമയായി കാണുക. ഇഷ്ടമുള്ളവര്‍ കാണുക. ഇഷ്ടമില്ലാത്തവര്‍ കാണുക. ഞാന്‍ അതേ പറയൂ. മോദിയെ മോശമാക്കിയൊരു സിനിമ വരുന്നു, സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചാല്‍ ഇഷ്ടമുള്ളവര്‍ പോയി കാണട്ടെ. ഇഷ്ടമില്ലാത്തവര്‍ കാണണ്ട. സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചാല്‍ കാണണമെങ്കില്‍ കാണം, അല്ലെങ്കില്‍ കാണണ്ട. എമ്പുരാന്‍ വന്നപ്പോഴും വിവാദമുണ്ടായി. എനിക്ക് കാണാന്‍ തോന്നിയില്ല. ഞാന്‍ കണ്ടില്ല. തടയണം എന്ന് ഞാന്‍ പറയില്ല.'' കൃഷ്ണ കുമാര്‍ പറയുന്നു.
''വലിയൊരു വിവാദമുണ്ടായി. ഞാനും മക്കളും കൂടെ അബുദാബിയില്‍ പോയി. എനിക്കും മക്കള്‍ക്കുമൊരു ആഗ്രഹം അവിടുത്ത ഗ്രാന്റ് മോസ്‌കിലൊന്ന് കയറണം. നല്ല മനോഹരമായി ബില്‍ഡിംഗ് ആണ്. അവിടെ കയറാന്‍ അബായ എന്നൊരു വസ്ത്രമുണ്ട്. അത് ധരിക്കണം. ഞങ്ങളത് വാങ്ങി ധരിച്ചാണ് കയറിയത്. ഫോട്ടോ സോഷ്യല്‍ മീഡിയയിലിടുകയും ചെയ്തു. എനിക്ക് വളരെ പ്രിയപ്പെട്ട യാത്രയായിരുന്നു.''
''വലിയ പ്രശ്‌നമായി. ജാമിയമിലിയയിലെ സീനിയര്‍ പ്രൊഫസര്‍ ഒരു കുറിപ്പെഴുതി. ഇരട്ടത്താപ്പിന്റെ മുഖമാണ് കൃഷ്ണകുമാറിനെന്ന്. വാളയാര്‍ കഴിഞ്ഞാല്‍ കൃഷ്ണ കുമാറിനെ ആര്‍ക്കുമറിയില്ല. എഴുതി എഴുതി നോര്‍ത്ത് ഇന്ത്യയില്‍ വരെ വലിയ സംഭവമായി. എന്റെ പാര്‍ട്ടിയുടെ ആള്‍ക്കാര്‍ വിളിച്ച് ഇതെന്താണ് സംഭവമെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞുകൊടുത്തു, ഞാന്‍ അമേരിക്കയില്‍ പോയാല്‍ എനിക്ക് ഇന്റര്‍നാഷണല്‍ ലൈസന്‍സ് ഉണ്ടെങ്കിലും അവിടെ ചെന്നാല്‍ ലെഫ്റ്റ് ഹാന്റ് ഡ്രൈവ് ചെയ്യാനേ പറ്റൂ, റൈറ്റ് ഹാന്റ് ഡ്രൈവ് പറ്റില്ല. അബുദാബിയില്‍ പോയാല്‍ അവിടുത്തെ നിയമം എന്താണോ അത് പാലിക്കണം. അതുപോലെ തന്നെ ഇന്ത്യയിലൊരു നിയമമുണ്ടെങ്കില്‍ അത് പാലിക്കുക. അത്രയേയുള്ളൂ'' കൃഷ്ണ കുമാര്‍ പറയുന്നു.
''അങ്ങനൊരു നിയമം ഉണ്ടേല്‍ പാലിക്കണം. ആ ഡ്രസ് ഇട്ടതു കൊണ്ട് എന്റെ മക്കള്‍ക്കും എനിക്കും എന്ത് സംഭവിച്ചു? ഇട്ടതു കൊണ്ട് കയറി കാണാന്‍ പറ്റി. സന്തോഷം കിട്ടി. ഇടില്ലെന്ന് പറഞ്ഞാല്‍ കാണാന്‍ പറ്റില്ല, സന്തോഷിക്കാന്‍ പറ്റില്ല'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates