'ട്രാഫിക് എന്റെ ഇമേജ് മാറ്റിയ സിനിമയാണ്; ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് മാറ്റമുണ്ടായി വന്ന ഒരാളല്ല ഞാൻ'

തുടക്കകാലത്ത് സിനിമയെ സ്നേഹിക്കാതെ, ആ​ഗ്രഹിക്കാതെ വന്ന ഒരാളാണ് ഞാൻ.
Kunchacko Boban
Kunchacko Bobanവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തന്റെ ഇമേജ് മാറാൻ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ് ട്രാഫിക് എന്ന് നടൻ കുഞ്ചാക്കോ ബോബൻ. വളരെ പതുക്കെയാണ് തനിക്കൊരു ട്രാൻസ്ഫർമേഷൻ നടന്നതെന്നും ചാക്കോച്ചൻ പറഞ്ഞു. ഒരു ദുരൂഹസാഹചര്യത്തിൽ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.

"ഇടക്കാലത്ത് സിനിമയിൽ നിന്ന് മാറി നിന്ന സമയത്താണ് പ്രേക്ഷകർ എത്രത്തോളം സ്നേഹിച്ചിട്ടുണ്ടെന്നും സ്നേഹിക്കുന്നുണ്ടെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നത്. തുടക്കകാലത്ത് സിനിമയെ സ്നേഹിക്കാതെ, ആ​ഗ്രഹിക്കാതെ വന്ന ഒരാളാണ് ഞാൻ.

പ്രേക്ഷകർക്ക് എന്നോടുള്ള സ്നേഹം തിരിച്ചറിയുകയും അത് നല്ല സിനിമകളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും തിരിച്ചു കൊടുക്കണമെന്ന തിരിച്ചറിവിന്റെ പുറത്താണ് വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണവും ശ്രമവും യാത്രയും തുടങ്ങുന്നത്. അഞ്ചാറ് വർഷമായിട്ട് ചെയ്യുന്ന വ്യത്യസ്തമാർന്ന സിനിമകളും കഥാപാത്രങ്ങളും കുറച്ചു കൂടി ആഘോഷിക്കപ്പെടുന്നുണ്ടെങ്കിൽ അതിന് വേണ്ടിയുള്ള ശ്രമങ്ങൾ എത്രയോ വർഷം മുൻപ് തുടങ്ങിയതാണ്.

ചെറിയ കാരക്ടർ റോളുകളിലൂടെ അല്ലെങ്കിൽ ചെറിയ റോളുകളിലൂടെയാണെങ്കിലും. ട്രാഫിക്ക് ഒക്കെ എന്റെ ഇമേജ് മാറാൻ ഒരുപാട് സഹായിച്ച സിനിമയാണ്. അങ്ങനെ ഒരുപാട് സിനിമകളുണ്ട്. കുറേ നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ, ഹ്യൂമർ ചെയ്യാതിരുന്ന ഞാൻ ഹ്യൂമർ ചെയ്തിട്ടുണ്ട്. അതിൽ ചിലതൊക്കെ പാളി പോയിട്ടുണ്ട്.

Kunchacko Boban
വെട്രിമാരന്റെ 'അരസ'നിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച് ജിബിൻ ​ഗോപിനാഥ്

അങ്ങനെ ഒരു ട്രയൽ ആൻഡ് എറർ പ്രോസസ് കഴിഞ്ഞിട്ട് വളരെ പതുക്കെയാണ് ഒരു ട്രാൻസ്ഫർമേഷൻ നടന്നത്. അല്ലാതെ ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഭയങ്കരമായിട്ട് മാറ്റമുണ്ടായി വന്ന ഒരാളല്ല ഞാൻ. അതിന്റെ പിറകിൽ കുറേ അധ്വാനങ്ങളുണ്ട്, കുറേ തിരസ്കാരങ്ങളുണ്ട്, കുറേ പരാജയങ്ങളുണ്ട്, വിജയങ്ങളുണ്ട്. എല്ലാം അതിന്റെ ഭാ​ഗമാണ്".- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Kunchacko Boban
ഞങ്ങളുടെ ഡിവോഴ്‌സിന്റെ കാരണം വീട്ടുകാര്‍ക്ക് ഇന്നും അറിയില്ല; പരമാവധി ശ്രമിച്ചു, എന്നിട്ടും പിരിയേണ്ടി വന്നു: ഗൗതമി നായര്‍

രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് ഒരു ദുരൂ​ഹ സാഹചര്യത്തിൽ സംവിധാനം ചെയ്യുന്നത്. കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, ദിവ്യ രതീഷ് പൊതുവാൾ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. മാജിക് ഫ്രെയിംസ്, ഉദയ പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഏപ്രിൽ 15 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Summary

Cinema News: Kunchacko Boban talks about his career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com