'എന്നെ പഞ്ഞിക്കിടാനല്ലേ', സഞ്ജു സാംസണിനോട് കുഞ്ചാക്കോ ബോബൻ

വീട്ടിലിരുന്നു ഒറ്റയ്ക്ക് ക്രിക്കറ്റ് കളിക്കുന്നതിന്റെ വിഡിയോ ആണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്
കുഞ്ചാക്കോ ബോബൻ, സഞ്ജു സാംസൺ/ ഇൻസ്റ്റ​ഗ്രാം
കുഞ്ചാക്കോ ബോബൻ, സഞ്ജു സാംസൺ/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

മലയാളികളുടെ ഇഷ്ട താരമാണ് കുഞ്ചാക്കോ ബോബൻ. അഭിനയം മാത്രമല്ല സ്പോർട്സിനോടും താരത്തിന് ഇഷ്ടം കൂടുതലാണ്. ബാഡ്മിന്റണും ക്രിക്കറ്റുമെല്ലാം കളിക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്. ലോക്ക്ഡൗണിന് ഇടയിലും തന്റെ സ്പോർട്സ് മാൻ സ്പിരിറ്റിൽ കുറവു വരുത്താൻ താരം തയാറല്ല. വീട്ടിലിരുന്നു ഒറ്റയ്ക്ക് ക്രിക്കറ്റ് കളിക്കുന്നതിന്റെ വിഡിയോ ആണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. 

സ്റ്റംപ് കുത്തിയാണ് താരത്തിന്റെ കളി. വിക്കറ്റ് തെറിപ്പിക്കാനുള്ള ശ്രമത്തിലാണ് താരം. വിക്കറ്റിന് പിന്നില്‍ വീഡിയോ വെച്ച് ഇത് കുഞ്ചാക്കോ ബോബൻ തന്നെയാണ് പകർത്തിയത്. തുടർന്ന് നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റേതായിരുന്നു ഏറ്റവും രസമുള്ള കമന്റ്. ബാറ്റ്‍സ്‍മാന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നു എന്നായിരുന്നു സഞ്ജു കുറിച്ചത്. എന്നെ പഞ്ഞിക്കിടാൻ അല്ലേ എന്നാണ് കുഞ്ചാക്കോ മറുപടിയായി കുറിച്ചത്. സഞ്ജുവിന്റെ കമന്റും അതിനുള്ള ചാക്കോച്ചന്റെ മറുപടിയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

ഇതിനു മുൻപും ക്രിക്കറ്റ് പരിശീലനത്തിന്റെ വിഡിയോ താരം പങ്കുവെച്ചിട്ടുണ്ട്. ഈ വർഷം ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഇറങ്ങിയത് കുഞ്ചാക്കോ ബോബന്റേതായിരുന്നു. ഇതിനോടകം മൂന്ന് സിനിമകളാണ് ആരാധകരിൽ എത്തിയത്. മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ടും നയൻതാരയ്ക്കൊപ്പമുള്ള നിഴലും മികച്ച അഭിപ്രായം നേടിയിരുന്നു, 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com