അങ്ങനെ ചിന്തിക്കാന്‍ മാത്രം സെന്‍സ് ഇല്ലാത്ത ആളല്ല താന്‍; കുഞ്ചാക്കോ ബോബന്‍

തന്റെ പടം വിജയിക്കേണ്ടത് മറ്റേരാക്കാളും തന്റെ ആവശ്യമാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read


ഒരു സിനിമയുടെ പ്രമോഷന്‍ നല്‍കാത്തതിനാല്‍ അതു പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാനും മാത്രം സെന്‍സില്ലാത്ത ആളല്ല താനെന്ന് സിനിമാ നടന്‍
കുഞ്ചാക്കോ ബോബന്‍. തന്റേതല്ലാത്ത സിനിമകള്‍ക്ക് പോലും പ്രമോഷന്‍ നല്‍കാന്‍ മടി കാണിക്കാറില്ല. സിനിമ കാണാന്‍ തിയേറ്ററില്‍ ആളെത്തിയാല്‍ എല്ലാവര്‍ക്കും ഗുണമാണ്. മാത്രമല്ല, അത്തമൊരു ഫീല്‍ഗുഡ് സിനിമക്ക് നെഗറ്റീവ് പബ്ലിസിറ്റി അല്ല വേണ്ടതെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് വിവാദമുണ്ടായ സമയത്ത് പ്രതികരിക്കാതിരുന്നത്. തന്റെ പടം വിജയിക്കേണ്ടത് മറ്റേരാക്കാളും തന്റെ ആവശ്യമാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.


എല്ലാം മുന്‍കൂട്ടി നിശ്ചയിക്കുന്നതുപോലെയല്ല പലപ്പോഴും സിനിമയിലെ കാര്യങ്ങള്‍. പ്രമോഷനും മറ്റും പെട്ടെന്ന് തീരുമാനിക്കുന്നതാണ്. പല കാരണങ്ങള്‍ കൊണ്ട് അന്ന് പങ്കെടുക്കാന്‍ പറ്റിയില്ലെന്നേയുള്ളൂവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. 

ആ സമയത്തു താന്‍ വിദേശത്തായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മറ്റൊരു സിനിമയുടെ ലൊക്കേഷനിലായിരുന്നു. ഇങ്ങനെ മൂന്ന് കാര്യങ്ങളും വിവാദമായ സിനിമയുടെ കാര്യത്തില്‍ സംഭവിച്ചുവെന്നതാണ് വാസ്തവം. സിനിമാ ജീവിതത്തില്‍ ആദ്യമായി ഒരു പാട്ടുപാടുന്നതും ആ സിനിമയിലാണ്. ആ പാട്ടുതന്നെ വ്യത്യസ്തമായ ഒരു പ്രമോഷനാണെന്നും നടന്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
Antony Perumbavoor
X

FOLLOW US

ON GOOGLE DISCOVER