'ലേറ്റ് ആയി വന്നാലും നല്ല രസമായി തന്നെ വരും'; 'കുറുപ്പ്' രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ശ്രീനാഥ് രാജേന്ദ്രൻ

സെക്കന്റ് ഷോയ്ക്കും ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ശ്രീനാഥ്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

തിയറ്ററുകളിൽ തരം​ഗം തീർത്ത് മുന്നേറുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്റെ രണ്ടാം ഭാഗവും ഉണ്ടാകുമെന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ. 'ലേറ്റ് ആയി വന്നാലും നല്ല രസമായി തന്നെ വരും', എന്നാണ് ശ്രീനാഥ് ഇതേക്കുറിച്ച് പറഞ്ഞത്. ഫേസ്ബുക്കിലെ സിനിമ കൂട്ടായ്മയുമായി  സംവദിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുറിപ്പിന് പുറമേ ശ്രീനാഥ് ഒരുക്കിയ ദുൽഖറിന്റെ കന്നി ചിത്രമായ സെക്കന്റ് ഷോയ്ക്കും ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് കുറുപ്പ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. ശോഭിത ധുലിയാണ് കുറുപ്പിൽ ദുൽഖറിന്റെ നായിക. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, വിജയ രാഘവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com