ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സോളമന്റെ തേനീച്ചകൾ ഇന്ന് തിയറ്ററിൽ റിലീസിലെത്തി. റിലീസിന് തലേദിവസം പോസ്റ്റർ ഒട്ടിക്കാൻ കൊച്ചി നഗരത്തിൽ ഇറങ്ങിയ സോളമന്റെ തേനീച്ചകൾ ടീമിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. ലാൽജോസിനൊപ്പം ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങളും പോസ്റ്റർ ഒട്ടിക്കാനായി ഇറങ്ങിയിരുന്നു. ചിത്രത്തിലെ കോസ്റ്റ്യൂം അണിഞ്ഞാണ് ഇവർ എത്തിയത്.
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ ദർശന സുദർശൻ, വിൻസി അലോഷ്യസ്, ശംഭു , ആഡിസ് ആന്റണി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സോളമൻ എന്ന കഥാപാത്രമായി ജോജു ജോർജും എത്തുന്നുണ്ട്. വനിതാ പൊലീസുകാരായാണ് ദർശനയും വിൻസിയും എത്തുന്നത്. ചിത്രത്തിലെ തങ്ങളുടെ പൊലീസ് വേഷത്തിലായിരുന്നു ഇവരുടെ പോസ്റ്റർ ഒട്ടിക്കാനുള്ള വരവ്. പോസ്റ്ററൊട്ടിക്കുന്നത് ചെറിയ കാര്യമല്ല, അതും സിനിമാപ്രവർത്തനമാണെന്ന് ലാൽജോസ് വിഡിയോയിൽ വിശദീകരിക്കുന്നു.
ചിത്രം റിലീസിന് പിന്നാലെ ലഭിക്കുന്ന മികച്ച അഭിപ്രായങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു കുറിപ്പും ലാൽജോസ് പങ്കുവച്ചിട്ടുണ്ട്. നന്ദി സോളമനേയും തേനീച്ചകളേയും ഏറ്റെടുത്തതിന്... നാല് കൊല്ലം നീണ്ട യാത്രയായിരുന്നു. എല്ലാവരുടെയും പരിശ്രമമായിരുന്നു. പടം കണ്ടവര്‍ കണ്ടവര്‍ നല്ലതു പറയുമ്പോള്‍ സന്തോഷം നന്ദി- എന്നാണ് ലാല്‍ ജോസ് കുറിച്ചത്. വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പി.ജി. പ്രഗീഷ് തിരക്കഥയും അജ് മൽ സാബു ക്യാമറയും, രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates