

കൊച്ചി: എന്നും പ്രചോദനം തരുന്നതാണ് ബിനാലെ ആവിഷ്‌കാരങ്ങളെന്നു സംവിധായകന്‍ ലാല്‍ ജോസ്. ആദ്യത്തേത് മുതല്‍ എല്ലാ കൊച്ചി മുസിരിസ് ബിനാലെയും കണ്ടിട്ടുണ്ട്. ആദ്യ ബിനാലെക്കു ശേഷം ചെയ്ത സിനിമകളില്‍ ബിനാലെയുടെ സ്വാധീനമുണ്ടായിരുന്നു. അതുകൊണ്ട് 'ബിനാലെ ഡയറക്ടര്‍' എന്ന് പരിഹാസവും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ലാല്‍ ജോസ് പറഞ്ഞു.
ഇന്സ്റ്റലേഷനുകള്‍ കണ്ടു ഭ്രമിച്ച് 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' എന്ന സിനിമയിലെ അവസാന ഷോട്ട്, ബിനാലെയില്‍ ഉണ്ടായിരുന്ന ഒരു ഇന്‍സ്റ്റലേഷന്റെ പ്രചോദനത്തില്‍ അതു തന്നെയായിരുന്നു. അത്രകണ്ട് ബിനാലെ പ്രചോദനം പകര്‍ന്നിട്ടുണ്ട്. ദൃശ്യാവിഷ്‌കാരങ്ങള്‍ക്ക് സഹായകമായിട്ടുണ്ട്.
ദൃശ്യപരമായി സംവദിക്കുന്ന ഒരുപാട് അവതരണങ്ങള്‍ ബിനാലെയുടെ സവിശേഷതയാണ്. അവയുടെ പൂര്‍ണമായ യഥാര്‍ത്ഥ അര്‍ത്ഥമൊന്നും സാധാരണക്കാരന് മനസിലായില്ലെങ്കിലും സ്വന്തം നിലയ്ക്ക് അനുമാനങ്ങള്‍ സാധ്യമാക്കി. ഇത്തവണ കുറേക്കൂടി ശ്രദ്ധയൂന്നി ആഴത്തില്‍ മനസിലാക്കി കാണേണ്ടവയാണ് അവതരണങ്ങള്‍. പ്രാധാന്യം വിവരിച്ചു കേട്ടറിയേണ്ടതുണ്ട്.
കാലാവസ്ഥാമാറ്റം ഉള്‍പ്പെടയുള്ള സാമൂഹ്യ വിഷയങ്ങളിലുള്ള വീഡിയോകള്‍ നടുക്കമുണ്ടാക്കുന്നവയാണ്. അതുകൊണ്ട് സമയം മാറ്റിവച്ച് കാണേണ്ടതാണ് ബിനാലെ. കോവിഡാനന്തരം സ്വാഭാവികമായും ലോകത്തെ എല്ലാ കലാരൂപങ്ങളിലും ആ മഹാമാരിയുടെ സ്വാധീനമുണ്ട്. ആ മാറ്റം ബിനാലെയിലും പ്രകടം. ഉപരിതലസ്പര്‍ശിയായ നിലയില്‍ നിന്ന് ആന്തരികമായി കാര്യങ്ങളെ സമീപിക്കുന്ന വിധം സമൂഹം മാറിയെന്നും ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ ബിനാലെ സന്ദര്‍ശിച്ച് ലാല്‍ ജോസ് പറഞ്ഞു.
പ്രശസ്ത സ്വിസ് ആര്‍ട്ടിസ്റ്റും കലാധ്യാപകനുമായ ഡിനോ റിഗോലി, ത്രിപുര വ്യാപാര വാണിജ്യ ഡയറക്ടര്‍ ബി വിശ്വശ്രീ, ഒളിംപ്യന്‍ ടി സി യോഹന്നാന്‍ എന്നിവരും ബിനാലെ കാണാനെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates