വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഏതെങ്കിലും ഒരു പെണ്ണ് ഇത്ര ചെറിയകാര്യത്തിന് ഭർത്താവിനേം കുട്ടികളേയും ഇട്ടേച്ചു പോയിട്ടുണ്ടോ? മ്യാവൂ ട്രെയിലർ

വിദേശത്തു കഴിയുന്ന ദസ്‍തഗീറിന്‍റെയും ഭാര്യ സുലുവിന്റേയും ജീവിതമാണ് ചിത്രത്തിൽ പറയുന്നത്
Published on

സൗബിൻ ഷാ​ഹിറിനേയും മംമ്ത മോഹൻദാസിനേയും പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന മ്യാവൂ സിനിമയുടെ ട്രെയിലർ പുറത്ത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങളാണ് ട്രെയിലർ പങ്കുവച്ചത്. വിദേശത്തു കഴിയുന്ന ദസ്‍തഗീറിന്‍റെയും ഭാര്യ സുലുവിന്റേയും ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. രസകരമായ ട്രെയിലർ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. 

ദസ്‍തഗീറിന്റേയും സുലുവിന്റേയും കഥ

ദസ്‍തഗീറായി സൗബിൻ എത്തുമ്പോൾ ഭാര്യ സുലു ആണ് മംമ്ത മോഹൻദാസ്. മൂന്നു മക്കൾക്കൊപ്പം കഴിയുന്ന ഇവർക്കിടയിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. രണ്ട് കാലഘട്ടമായാണ് ചിത്രം പറയുന്നത്. ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മറുനാടന്‍ വേദികളില്‍ കഴിവ് തെളിയിച്ച ഒരുപിടി പ്രവാസി കലാകാരന്മാരും കഥാപാത്രങ്ങളെ അവതരിപ്പിക്കും. യാസ്‍മിന എന്ന റഷ്യന്‍ യുവതിയും ഒരു പൂച്ചയും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

ഡിസംബർ 24ന് റിലീസ്

ക്രിസ്മസ് റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ഡിസംബർ 24നാണ് റിലീസ്. ലാല്‍ജോസിനു വേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്. അറബിക്കഥ, ഡയമണ്ട് നെക്‍ലെയ്‍സ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ നേരത്തെ എത്തിയിട്ടുള്ള മൂന്ന് ചിത്രങ്ങള്‍. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മാണം. ഛായാഗ്രഹണം അജ്‍മല്‍ ബാബു. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com