'മീരയുടെ വാക്കുകള്‍ എന്റെ അഹങ്കാരത്തിന് കിട്ടിയ അടി'; അങ്ങനെയാണ് പുതുമുഖ നടിമാരെ തേടാന്‍ തുടങ്ങിയതെന്ന് ലാല്‍ ജോസ്

മീര ജാസ്മിന്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണ്.
Meera Jasmine and Lal Jose
Meera Jasmine and Lal Joseഫയല്‍
Updated on
1 min read

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ് . അയാളും ഞാനും തമ്മില്‍, ക്ലാസ്‌മേറ്റ്‌സ്, മീശമാധവന്‍, ഡയമണ്ട് നെക്ലേസ് തുടങ്ങി മലയാളി എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമകള്‍ ഒരുക്കിയ സംവിധായകന്‍. തന്റെ സിനിമകളിലൂടെ പുതുമുഖ നായികമാരെ കണ്ടെത്തുന്നതിലും ശ്രദ്ധേയനാണ് ലാല്‍ ജോസ്. അനുശ്രീ, മീര നന്ദന്‍, സംവൃത സുനില്‍ തുടങ്ങിയ നടിമാരുടെ കരിയറില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട് ലാല്‍ ജോസ് എന്ന സംവിധായകന്‍.

Meera Jasmine and Lal Jose
സോഷ്യൽ മീഡിയയിൽ ചർച്ചയായി 'കണ്ണപ്പ'യ്ക്ക് മനോജ് മഞ്ചു എഴുതിയ ആശംസ...

തന്റെ ആ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ഒരു കാരണമുണ്ടെന്നാണ് ലാല്‍ ജോസ് പറയുന്നത്. തന്റെ അഹങ്കാരത്തിന് ലഭിച്ചൊരു അടിയാണ് പുതുമുഖ നടിമാരെ തേടുന്നതിലേക്ക് തന്നെ നയിച്ചതെന്നാണ് ലാല്‍ ജോസ് പറയുന്നത്. ഒരിക്കല്‍ കഥ പറയാന്‍ മീര ജാസ്മിനെ കണ്ടപ്പോഴുണ്ടായ സംഭവത്തെക്കുറിച്ചാണ് ലാല്‍ ജോസ് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

Meera Jasmine and Lal Jose
'വയറിന് ഇടിച്ചു, ക്യാമറ പിടിച്ചു തിരിച്ചു'; ജയസൂര്യയുടെ ഫോട്ടോ പകര്‍ത്തി; ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനം, വീഡിയോ

കഥ പറയാന്‍ എനിക്ക് കഴിവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നാണ് ലാല്‍ ജോസ് പറയുന്നത്. ആര്‍ട്ടിസ്റ്റുകളെ ബുക്ക് ചെയ്യാന്‍ പോകുമ്പോള്‍ അവരോട് കഥ പറയും. പലപ്പോഴും എന്നിലുള്ള വിശ്വാസം കൊണ്ട് അവര്‍ കഥ മുഴുവിപ്പിക്കാറേയില്ല എന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ നമ്മള്‍ നല്ല കഥ പറച്ചിലുകാരനാകണം. കഥ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ആദ്യം എന്റെ അഹങ്കാരത്തിന് കിട്ടിയ അടി മുല്ല എന്ന സിനിമയ്ക്ക് വേണ്ടി മീര ജാസ്മിനെ സമീപിച്ചപ്പോഴായിരുന്നു എന്നാണ് ലാല്‍ ജോസ് പറയുന്നത്. കൊല്‍ക്കത്തയില്‍ വച്ചാണ് ലാല്‍ ജോസ് മീര ജാസ്മിനോട് മുല്ലയുടെ കഥ പറയുന്നത്. അന്ന് മീര ജാസ്മിന്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണ്.

''മീര ജാസ്മന്‍ കല്‍ക്കട്ട ന്യൂസ് എന്ന സിനിമയില്‍ അഭിനയിക്കുകയാണ്. ദിലീപും അവിടെയുണ്ട്. കഥ പറഞ്ഞപ്പോള്‍ അറിയിക്കാം എന്ന് പറഞ്ഞു. ഞാന്‍ നാട്ടിലെത്തിയപ്പോള്‍ ദിലീപ് എന്നെ വിളിച്ചു. അത് നടക്കാന്‍ സാധ്യത കുറവാണ്, അവള്‍ക്ക് ലാലു കഥ പറഞ്ഞിട്ട് മനസിലായിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. എന്റെ കോണ്‍ഫിഡന്‍സ് മുഴുവന്‍ പോയി. അങ്ങനെയാണ് പുതിയ പെണ്‍കുട്ടികളെ നായികയാക്കുന്നത്. മൂല്ലയില്‍ മീര നന്ദനായിരുന്നു നായിക. അപ്പോള്‍ കഥ പറയേണ്ട കാര്യമില്ല. കഥാപാത്രം പറഞ്ഞു കൊടുത്താല്‍ മതി.'' എന്നാണ് ലാല്‍ ജോസ് പറയുന്നത്.

2008 ലാണ് മുല്ല പുറത്തിറങ്ങുന്നത്. ദിലീപ് നായകനായ ചിത്രത്തില്‍ മീര നന്ദനായിരുന്നു നായിക. ടെലിവിഷന്‍ അവതാരകയായിരുന്ന മീരയുടെ അരങ്ങേറ്റ ചിത്രമാണ് മുല്ല. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല.

Summary

Lal Jose got a reality check after narrating the story of mulla to Meera Jasmine.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com