ബാലാജിയുടെ കൈപിടിച്ച് ഡാൻസ് കളിക്കുന്ന കെപിഎസി ലളിത; തമിഴ് സെറ്റിൽ നിന്നുള്ള വിഡിയോ പുറത്ത്

ലൊക്കേഷനിൽ വച്ച് ബാലാജിക്കൊപ്പം പാട്ടുപാടി ഡാൻസ് ചെയ്യുന്ന കെപിഎസി ലളിതയെയാണ് വിഡിയോയിൽ കാണുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

കൂടെ അഭിനയിക്കുന്ന താരങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരമാണ് കെപിഎസി ലളിത. ഇപ്പോൾ താരത്തിന്റെ അവസാന തമിഴ് സെറ്റിൽ നിന്നുള്ള വിഡിയോ പുറത്തുവന്നിരിക്കുകയാണ്. നടനും സംവിധായകനുമായി ആർജെ ബാലാജിയാണ് വിഡിയോ പങ്കുവച്ചത്. ലൊക്കേഷനിൽ വച്ച് ബാലാജിക്കൊപ്പം പാട്ടുപാടി ഡാൻസ് ചെയ്യുന്ന കെപിഎസി ലളിതയെയാണ് വിഡിയോയിൽ കാണുന്നത്. ഒരുമിച്ചഭിനയിച്ചത് അവസാനത്തെ തമിഴ് പടമായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്ന വേദന പങ്കുവച്ചുകൊണ്ടുള്ള കുറിപ്പിനൊപ്പമായിരുന്നു വിഡിയോ. 

അവസാന തമിഴ് പടം

"ഇന്ത്യയിലെ അതിഗംഭീര അഭിനേതാക്കളിൽ ഒരാൾ ഇനിയില്ല. നിങ്ങളെ നേരിൽ അറിയാനും ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞത് അനുഗ്രഹമായും ആദരമായും കാണുന്നു. അതു നിങ്ങളുടെ അവസാനത്തെ തമിഴ് പടം ആയിരിക്കുമെന്ന് അറിഞ്ഞില്ല! എല്ലായ്പ്പോഴും കരുണയും കരുതലും എന്തും പങ്കുവയ്ക്കാനുള്ള മനസും നിങ്ങൾക്കുണ്ടായിരുന്നു. അമ്മയ്ക്കൊപ്പം ചെലവഴിച്ച ഓരോ നിമിഷവും ഞാൻ ഓർമകളിൽ സൂക്ഷിച്ചു വയ്ക്കും."- എന്നാണ് ബാലാജി കുറിച്ചത്. 

അന്തരിച്ച കോട്ടയം പ്രദീപും ചിത്രത്തിൽ

ആർജെ ബാലാജി സംവിധാനത്തിലൊരുങ്ങുന്ന  ബോളിവുഡ് ചിത്രം 'ബദായി ഹോ'യുടെ തമിഴ് റീമേക്കിലാണ് കെപിഎസി ലളിത അവസാനം അഭിനയിച്ചത്. അടുത്തിടെ അന്തരിച്ച മലയാളി താരം കോട്ടയം പ്രദീപും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഉർവശി, സത്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com