'പെണ്ണും പൊറാട്ടും', 'പെണ്ണ് കേസ്', 'ലോക്ക്ഡൗൺ'; ഈ ആഴ്ചയിലെ ഒടിടി റിലീസുകളിതാ

നിരവധി മലയാള സിനിമകളും ഈ ആഴ്ച ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
Latest OTT Releases
Latest OTT Releases ഇൻസ്റ്റ​ഗ്രാം

തിയറ്ററിൽ നിങ്ങൾക്ക് മിസ് ആയ മനോഹരമായ സിനിമകളാണ് ഈ വാരാന്ത്യം ഒടിടിയിലെത്തുന്നത്. നിരവധി മലയാള സിനിമകളും ഈ ആഴ്ച ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. പെണ്ണും പൊറാട്ടും, പെണ്ണ് കേസ്, ലോക്ക്ഡൗൺ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഈ ആഴ്ച നിങ്ങളിലേക്ക് എത്തുന്നത്. പുത്തൻ ഒടിടി റിലീസുകളിലൂടെ.

1. പെണ്ണ് കേസ്

Pennu Case
Pennu Caseഇൻസ്റ്റ​ഗ്രാം

നിഖില വിമൽ പ്രധാന വേഷത്തിലെത്തിയ പെണ്ണ് കേസ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ഹക്കിം ഷാജഹാൻ, അജു വർ​ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നാടെങ്ങും നടന്ന് വിവാഹത്തട്ടിപ്പ് നടത്തുന്ന ഒരു യുവതിയായാണ് നിഖില ചിത്രത്തിലെത്തുന്നത്. നവാ​ഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ ആണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

2. ധീരം

Dheeram
Dheeramഇൻസ്റ്റ​ഗ്രാം

ഇന്ദ്രജിത്ത് പൊലീസ് വേഷത്തിൽ എത്തിയ ക്രൈം ത്രില്ലർ ചിത്രം 'ധീരം' ഒടിടിയിലെത്തി. അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിതിൻ ടി സുരേഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ധീരം. സൺ നെക്സ്റ്റിലൂടെ ചിത്രം കാണാം.

3. മെയ്ഡ് ഇൻ കൊറിയ

Made in Korea
Made in Koreaഇൻസ്റ്റ​ഗ്രാം

തമിഴ്‌നാട്ടിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ഒരു പെൺകുട്ടിയുടെ യാത്രയാണ് മെയ്ഡ് ഇൻ കൊറിയ. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം കാണാനാകും. പ്രിയങ്ക മോഹനും 'സ്ക്വിഡ് ഗെയിം' താരം പാർക്ക് ഹേ-ജിനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

4. പെണ്ണും പൊറാട്ടും

Pennum Porattum
Pennum Porattumഇൻസ്റ്റ​ഗ്രാം

നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'പെണ്ണും പൊറാട്ടും'. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. മാർച്ച് 13 മുതൽ ഒടിടിയിലൂടെ ചിത്രം കാണാനാകും. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ പ്രേക്ഷകർക്ക് ചിത്രം കാണാനാകും. സാമൂഹിക- ആക്ഷേപ ഹാസ്യം എന്ന ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

5. പായ്ക്കപ്പൽ

Paykappal
Paykappalഇൻസ്റ്റ​ഗ്രാം

മുഹമ്മദ് റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പായ്ക്കപ്പൽ' ഒടിടിയിലെത്തി. മീര വാസുദേവൻ, ഇർഷാദ് അലി, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. മനോരമ മാക്സിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാനാകും.

6. ശുക്രൻ

Sukran
Sukranഇൻസ്റ്റ​ഗ്രാം

ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ, ചന്തുനാഥ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ശുക്രൻ. കോമഡി ജോണറിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സൺനെക്സ്റ്റിലൂടെ ഈ മാസം 13 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

7. ലോക്ക്ഡൗണ്‍

Lockdown
Lockdown ഇൻസ്റ്റ​ഗ്രാം

അനുപമ പരമേശ്വരനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എ ആര്‍ ജീവ സംവിധാനം ചെയ്ത ചിത്രമാണ് ലോക്ക്ഡൗണ്‍. ജനുവരി 30 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം നിങ്ങൾക്ക് കാണാനാകും. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്കരന്‍ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം കാണാനാകും.

Summary

Cinema News: OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com