3 ബിഎച്ച്കെ, സൂപ്പർ സിന്ദ​ഗി, ഹൗസ്ഫുൾ 5...; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

കുടുംബ ചിത്രങ്ങളും ത്രില്ലർ ചിത്രങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
New OTT Releases
ഒടിടി റിലീസുകൾ (New OTT Releases)ഇൻസ്റ്റ​ഗ്രാം

ഒട്ടേറെ സിനിമകളും സീരിസുകളുമാണ് വിവിധ പ്ലാറ്റ്ഫോമുകളിലായി ഈ ആഴ്ച പ്രേക്ഷകരെ കാത്തിരിക്കുന്നത്. കുടുംബ ചിത്രങ്ങളും ത്രില്ലർ ചിത്രങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. 3 ബിഎച്ച്കെ, ഹൗസ്ഫുൾ 5, സൂപ്പർ സിന്ദ​ഗി തുടങ്ങിയ ചിത്രങ്ങളാണ് ഈ ആഴ്ചയിലെ പ്രധാന ഒടിടി റിലീസുകൾ. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

1. സൂപ്പർ സിന്ദ​ഗി

Super Zindagi
സൂപ്പർ സിന്ദ​ഗിഇൻസ്റ്റ​ഗ്രാം

ധ്യാൻ ശ്രീനിവാസനും മുകേഷും ഒന്നിച്ച ഒരു ഫൺ ഫില്‍ഡ് റോഡ് മൂവി ആണ് സൂപ്പർ സിന്ദ​ഗി. പാർവതി നായരാണ് ചിത്രത്തിൽ നായികയായെത്തിയത്. വിന്റേഷ് സംവിധാനം ചെയ്ത ചിത്രമിപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്. ഓ​ഗസ്റ്റ് ഒന്നിന് മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

2. വ്യസനസമേതം ബന്ധുമിത്രാദികൾ

Vyasanasametham Bandhumithradhikal
വ്യസനസമേതം ബന്ധുമിത്രാദികൾഇൻസ്റ്റ​ഗ്രാം

തിയറ്ററുകളിൽ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. അനശ്വര രാജനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകുകയാണ്. മനോരമ മാക്സിലൂടെയാണ് ചിത്രമെത്തുക. ഓ​ഗസ്റ്റ് ആദ്യവാരം തന്നെ ചിത്രം എത്തുമെന്നാണ് പ്രതീക്ഷ. ഔദ്യോ​ഗികമായി ഇതുവരെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.

3. സാരെ ജഹാൻ സെ അച്ഛാ

Saare Jahan Se Accha
സാരെ ജഹാൻ സെ അച്ഛാഇൻസ്റ്റ​ഗ്രാം

ആക്ഷൻ ത്രില്ലർ വെബ് സീരിസാണ് സാരെ ജഹാൻ സെ അച്ഛാ. സുമിത് പുരോഹിത് ആണ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ഓ​ഗസ്റ്റ് 13 ന് നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീമിങ് തുടങ്ങും.

4. ഹൗസ്ഫുൾ 5

Housefull 5
ഹൗസ്ഫുൾ 5ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് കോമഡി ഫ്രാഞ്ചൈസിയായ ‘ഹൗസ്ഫുള്‍’ അഞ്ചാം ഭാഗം ഒടിടിയിലേക്ക് എത്തുകയാണ്. അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിങ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. സാജിദ് നദിയാദ്വാല നിർമിക്കുന്ന ചിത്രം ജൂൺ 6 നാണ് തിയറ്ററുകളിലെത്തിയത്. ഹൗസ്ഫുൾ ഫൈ എ, ഹൗസ്ഫുൾ ഫൈ ബി എന്നിങ്ങനെ രണ്ട് ക്ലൈമാക്സുകൾ ഉള്ള ഭാഗങ്ങളായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഓ​ഗസ്റ്റ് 1ന് ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

5. ദ് മാപ്പ് ദാറ്റ് ലീഡ്സ് ടു യു

The Map That Leads To You
ദ് മാപ്പ് ദാറ്റ് ലീഡ്സ് ടു യുഇൻസ്റ്റ​ഗ്രാം

ലാസെ ഹാൾസ്ട്രോം സംവിധാനം ചെയ്ത ഒരു അമേരിക്കൻ റൊമാന്റിക് ഡ്രാമ ചിത്രമാണ് ദ് മാപ്പ് ദാറ്റ് ലീഡ്സ് ടു യു. ജെപി മോണിംഗറിന്റെ ഇതേ പേരിലുള്ള നോവലിന്റെ ഒരു ചലച്ചിത്രാവിഷ്കാരമാണിത്. ഓ​ഗസ്റ്റ് 20ന് ആമസോൺ പ്രൈമിലൂടെ ചിത്രമെത്തും.

6. തമ്മുഡു

Thammudu
തമ്മുഡുഇൻസ്റ്റ​ഗ്രാം

തെലു​ഗു ആക്ഷൻ ത്രില്ലർ ചിത്രമാണ് തമ്മുഡു. സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധമാണ് ചിത്രം പറഞ്ഞത്. നിതിൻ, സ്പതമി ​ഗൗഡ, സ്വാസിക എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. വേണു ശ്രീറാം സംവിധാനം ചെയ്ത ചിത്രം ഓ​ഗസ്റ്റ് ഒന്ന് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് തുടങ്ങും.

7. കോൺവർസേഷൻസ് വിത്ത് എ കില്ലർ: ദ് സൺ ഓഫ് സാം ടേപ്സ്

Conversations with a Killer: The Son of Sam Tapes
കോൺവർസേഷൻസ് വിത്ത് എ കില്ലർ: ദ് സൺ ഓഫ് സാം ടേപ്സ്ഇൻസ്റ്റ​ഗ്രാം

ജോ ബെർലിംഗർ സംവിധാനം ചെയ്ത പരമ്പരയാണ് കോൺവർസേഷൻസ് വിത്ത് എ കില്ലർ. മൂന്ന് ഭാ​ഗങ്ങളാണ് ഈ സീരിസിനുള്ളത്. നെറ്റ്ഫ്ലിക്സിലൂടെ സീരിസ് ഇന്ന് മുതൽ സ്ട്രീമിങ് ആരംഭിക്കും.

8. 3 ബിഎച്ച്കെ

3BHK
3 ബിഎച്ച്കെഇൻസ്റ്റ​ഗ്രാം

സിദ്ധാർഥ്, ശരത്കുമാർ, ദേവയാനി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 3 ബിഎച്ച്കെ. ശ്രീ ​ഗണേഷ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായവും നേടിയിരുന്നു. ഓ​ഗസ്റ്റ് ഒന്ന് മുതൽ ചിത്രം ആമസോൺ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ് തുടങ്ങും.

Summary

Cinema News: Latest OTT Releases this Week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com