മാരീസനും തലൈവനും തലൈവിയും; ഈ ആഴ്ച ഒടിടിയിലെത്തുന്ന ചിത്രങ്ങൾ

തലൈവൻ തലൈവി, മാരീസൻ തുടങ്ങി നിങ്ങൾ കാത്തിരുന്ന ചിത്രങ്ങളും ഈ വാരാന്ത്യത്തിൽ റിലീസിനെത്തുന്നുണ്ട്.
New OTT Releases
New OTT Releasesഇൻസ്റ്റ​ഗ്രാം

ഓണം ആ​ഘോഷിക്കാനുള്ള മൂഡിലായിരിക്കുമല്ലേ പലരും. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ നിരവധി സിനിമകളാണ് ഒടിടിയിലും തിയറ്ററുകളിലുമായി റിലീസിനൊരുങ്ങുന്നത്. ഈ വാരാന്ത്യത്തിലും അടിപൊളി ചിത്രങ്ങളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി നിങ്ങളെ കാത്തിരിക്കുന്നത്. തലൈവൻ തലൈവി, മാരീസൻ തുടങ്ങി നിങ്ങൾ കാത്തിരുന്ന ചിത്രങ്ങളും ഈ വാരാന്ത്യത്തിൽ റിലീസിനെത്തുന്നുണ്ട്. ഈ ആഴ്ചയിലെ പുത്തൻ ഒടിടി റിലീസുകളിലൂടെ.

1. ഹരി ഹര വീര മല്ലു

Hari Hara Veera Mallu
Hari Hara Veera Malluഇൻസ്റ്റ​ഗ്രാം

പവൻ കല്യാൺ നായകനായെത്തിയ ബി​ഗ് ബജറ്റ് ചിത്രമാണ് ഹരി ഹര വീര മല്ലു. കഴിഞ്ഞ മാസം 24 നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും ബോക്സോഫീസിൽ തിളങ്ങാനായില്ല. ഇപ്പോഴിതാ ഒരു മാസത്തിനുള്ളിൽ തന്നെ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം നിങ്ങൾക്ക് കാണാനാകും. നിധി അ​ഗർവാളാണ് ചിത്രത്തിലെ നായിക.

2. മാരീസൻ

Mareesan movie poster
മാരീസൻഫെയ്സ്ബുക്ക്

മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച ചിത്രമായിരുന്നു മാരീസൻ. മലയാളിയായ സുധീഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രേക്ഷക പ്രശംസ ചിത്രം നേടിയെങ്കിലും ബോക്സോഫീസിൽ കളക്ഷൻ നേടാൻ മാരീസനായില്ല. ചിത്രമിപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം കാണാം. ഓഗസ്റ്റ് 22ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

3. തലൈവൻ തലൈവി

Thalaivan Thalaivii
തലൈവൻ തലൈവിഇൻസ്റ്റ​ഗ്രാം

വിജയ് സേതുപതി, നിത്യ മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് തലൈവൻ തലൈവി. പാണ്ഡിരാജൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ഓഗസ്റ്റ് 22 ന് ചിത്രം ഒടിടിയില്‍ എത്തും.

4. സൂത്രവാക്യം

Soothravakyam
സൂത്രവാക്യംഇൻസ്റ്റ​ഗ്രാം

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സൂത്രവാക്യം. തിയറ്ററിൽ ചിത്രത്തിന് വലിയ വിജയം നേടാനായിരുന്നില്ല. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി ചിത്രം റിലീസിനൊരുങ്ങുകയാണ്. ലയൺ​ഗെയ്റ്റ്സ് പ്ലേയിൽ ഓ​ഗസ്റ്റ് 21 ന് ചിത്രമെത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. ആമസോൺ പ്രൈം വിഡിയോയിലും ചിത്രമെത്തും.

5. സർക്കീട്ട്

SARKEET
സർക്കീട്ട് ഫസ്റ്റ് ലുക്ക്ഇൻസ്റ്റ​ഗ്രാം

ആസിഫ് അലി നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ് സർക്കീട്ട്. തമർ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമുണ്ടായിട്ടു കൂടി തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടിയില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സിലൂടെ ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

Summary

Cinema News: Maareesan, Thalaivan Thalaivii and other OTT Releases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com