
ദീപാവലി ആഘോഷങ്ങൾക്കായുള്ള ഒരുക്കത്തിലായിരിക്കുമല്ലേ പലരും. ഇത്തവണ ആഘോഷങ്ങൾക്ക് നിറം പകരാൻ ഒട്ടേറെ ചിത്രങ്ങളാണ് ഒടിടിയിലെത്തുന്നത്. അക്കൂട്ടത്തിൽ നിങ്ങൾ കാത്തിരുന്ന ചിത്രങ്ങളുമുണ്ട്. പുത്തൻ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.
ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വാർ 2 ഒടിടിയിലെത്തി. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഇന്ന് മുതൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
ബിബിൻ കൃഷ്ണയാണ് സംവിധാനം ചെയ്ത ചിത്രമാണ് സാഹസം. റംസാൻ, ഗൗരി കിഷൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ബാബു ആന്റണി, നരേൻ എന്നിവരും ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തി. ചിത്രത്തിലെ ഏത് മൂഡ് എന്ന ഗാനവും ഹിറ്റായി മാറിയിരുന്നു. റിനിഷ് കെഎൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. സീ ഫൈവിലൂടെയാണ് ചിത്രം ഒടിടി സ്‍ട്രീമിങ് ആരംഭിക്കുക. ഒക്ടോബര്‍ 17 മുതലായിരിക്കും സ്‍ട്രീമിങ്. സിദ്ധാർഥ് ഭരതൻ, ഹരിശ്രീ അശോകൻ, ജഗദീഷ്, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മദൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും സിദ്ധാർഥ് മൽഹോത്രയും അഭിനയിച്ച റൊമാൻ്റിക് കോമഡി ചിത്രം 'പരം സുന്ദരി' ഒടിടിയിലേക്ക്. കേരളത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള ക്രോസ്-കൾച്ചറൽ ചിത്രമാണിത്. സമീപകാലത്ത് മലയാളികൾ ഏറ്റവും കൂടുതൽ വിമർശിച്ച ചിത്രമാണിത്. ഒക്ടോബർ 24 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ ചിത്രം സ്ട്രീം ചെയ്യും.
സെലീന ഗോമസ്, കേസി മസ്ഗ്രേവ്സ്, ഫിന്നിയാസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരിസാണ് നോബഡി വാന്റ്സ് ദിസ്: സീസൺ 2. റൊമാന്റിക് കോമഡി ആയാണ് പരമ്പര ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 23 ന് നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീം ചെയ്യും.
കാർത്തിക് ഗട്ടംനേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മിറൈ. ഫാൻ്റസി ആക്ഷൻ അഡ്വഞ്ചർ ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. തേജ സജ്ജ, മഞ്ചു മനോജ്, ജഗപതി ബാബു, ജയറാം, ശ്രിയ ശരൺ, റിതിക നായക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിയോ ഹോട്ട് സ്റ്റാറിലൂടെ ഒക്ടോബർ 10 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates