

ജീവിതത്തിലെ പ്രതിസന്ധികാലത്തെക്കുറിച്ച് നടി ലെന മനസ് തുറക്കുന്നുണ്ട്. തനിക്ക് ആത്മീയ ഉണര്‍വ്വുണ്ടായ സമയത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. താന്‍ പറയുന്നത് മനസിലാകാതെ വീട്ടുകാര്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും മരുന്നുകള്‍ കുത്തിവെക്കുകയും ചെയ്തുവെന്നാണ് ലെന പറയുന്നത്. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് ലെന മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:
സിനിമയില്‍ നിന്നും വിട്ടു നിന്ന സമയത്തായിരുന്നു വിവാഹം. ആ സമയത്താണ് എന്റെ പുസ്തകത്തില്‍ എഴുതിയ സെല്‍ഫ് റിയലൈസേഷന്‍ ഉണ്ടാകുന്നത്. 2004ലാണത്. സാമ്പത്തികമായി ഒന്നുമുണ്ടായിരുന്നില്ല. സിനിമ ചെയ്തിരുന്നില്ല. വിവാഹിതയായി. ജോലി ചെയ്തിരുന്നില്ല. ഞങ്ങള്‍ ജീവിച്ചിരുന്നത് മുന്‍ഭര്‍ത്താവിന്റെ ശമ്പളത്തിലാണ്. ആ സമയത്താണ് കെടൈക്കനലാലിലെ സാഹസികയാത്രയില്‍ വച്ചാണ് എന്താണ് ദൈവം എന്ന ചോദ്യം ചോദിക്കുന്നത്.
അന്ന് ഞാന്‍ പരീക്ഷിച്ച മാജിക് മഷ്‌റൂം ഞാനാര്‍ക്കും നിര്‍ദ്ദേശിക്കില്ല. അത് അപകടരമാണ്. ഓരോ വ്യക്തിയ്ക്കും ഓരോ അനുഭവമായിരിക്കും. ഞാന്‍ അതുകാരണം ആശുപത്രിയലായി. ദൈവം എന്താണ് എന്ന ഉത്തരം എനിക്ക് കിട്ടി. പക്ഷെ എനിക്കത് വാക്കുകളിലേക്ക് കൊണ്ടു വരാനാകുന്നില്ല. ഞാന്‍ പറയുന്നത് എന്റെ വീട്ടുകാര്‍ക്കും അന്നത്തെ ഭര്‍ത്താവിനും മനസിലായില്ല. അവര്‍ കരുതിയത് എനിക്ക് ഭ്രാന്താണെന്നാണ്. അവര്‍ എന്നെ ആശുപത്രിയിലാക്കി.
മരുന്നുകള്‍ നല്‍കിയ അവര്‍ എന്നെ അബോധാവസ്ഥയിലാക്കി. മരുന്നുകള്‍ നിര്‍ത്തിയാല്‍ പെരുമാറ്റത്തില്‍ മാറ്റം വരും. അതും പ്രശ്‌നമാകും. 14 വര്‍ഷം ഞാന്‍ മരുന്നെടുത്തൂ. ഞാനൊരു പബ്ലിക് ഫിഗറാണ്. മരുന്ന് നിര്‍ത്തിയാല്‍ എന്റെ പെരുമാറ്റം പ്രശ്‌നങ്ങളുണ്ടാക്കും.
ഞാന്‍ പറഞ്ഞിരുന്നത് എനിക്ക് ചുറ്റുമുണ്ടായിരുന്നവര്‍ക്ക് മനസിലായിരുന്നില്ല. അവര്‍ പറഞ്ഞത് നിനക്കെന്തോ പ്രശ്‌നമുണ്ടെന്നാണ്. ഞാന്‍ പറയുന്നത് മനസിലാകാതെ വന്നതോടെ എന്റെ അനുവാദമില്ലാതെ അവരെന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. തട്ടിക്കൊണ്ടുപോകുന്നത് പോലെയായിരുന്നു. അവിടെ എനിക്ക് ട്രാന്‍ക്വിലൈസറുകള്‍ തന്നു. പത്ത് ദിവസത്തെ കടുത്ത മരുന്നുകള്‍ക്ക് ശേഷം വീട്ടിലെത്തുമ്പോള്‍ എന്റെ തലച്ചോര്‍ ഫ്രൈഡ് ആയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല.
മരുന്നുകള്‍ എന്നെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടു. എന്നെ ആരും മനസ്സിലാക്കുന്നില്ലെന്ന തിരിച്ചറിവ് എന്നെ തളര്‍ത്തി. അതിനേക്കാള്‍ വലിയ സങ്കടം, സാമ്പത്തികമായി ഞാന്‍ തകര്‍ന്നുപോയി എന്നതാണ്. 16 വയസ്സ് മുതല്‍ അഭിനയിച്ചും ആങ്കറിങ് ചെയ്തും സ്വന്തമായി പണം സമ്പാദിച്ചിരുന്ന എനിക്ക്, 24-ാം വയസ്സില്‍ ആദ്യമായി എന്റെ ബാങ്ക് ബാലന്‍സ് പൂജ്യം ആയി മാറുന്നത് കാണേണ്ടി വന്നു. ഞാന്‍ ആ 'റോക്ക് ബോട്ടത്തില്‍' എത്തിനില്‍ക്കുകയായിരുന്നു. മരുന്നുകള്‍ തരുന്ന തളര്‍ച്ചയും ഡിപ്രഷനും കാരണം എനിക്ക് ആത്മഹത്യാ ചിന്തകള്‍ പോലുമുണ്ടായി. എങ്കിലും എനിക്ക് എങ്ങനെയെങ്കിലും സാമ്പത്തികമായി സ്വതന്ത്രയാകണം എന്നുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates