'വിവാഹം കഴിച്ചില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആള് വേണം; അത് ഓരോരുത്തരുടെയും തീരുമാനമാണ്'

സിനിമ ഇന്ന് വരും നാളെ പോകും.
Leona Leeshoy
Leona Leeshoyഇൻസ്റ്റ​ഗ്രാം
Updated on
1 min read

വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണമെന്ന് നടി ലിയോണ ലിഷോയ്. സിനിമ ഇല്ലെങ്കിലും അടിപൊളിയായി ജീവിക്കണമെന്നും, മരിക്കുന്നത് വരെ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലിയോണ.

"സിനിമയില്ലെങ്കിലും നമ്മൾ അടിപൊളിയായി ജീവിക്കണം. അതായിരിക്കണം നമ്മുടെ മനോഭാവം. സിനിമ ഇന്ന് വരും നാളെ പോകും. ചിലപ്പോൾ ഉണ്ടാകും. ചാകുന്നത് വരെ അഭിനയിക്കണമെന്ന് എനിക്ക് ആ​ഗ്രഹമാണ്. പക്ഷേ വയസാകുമ്പോൾ പെെസയെക്കുറിച്ച് ആലോചിച്ച് ജീവിക്കാൻ പാടില്ല. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം വേണം.

വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം. എനിക്ക് ചുറ്റും ആളുകളുണ്ടാകും എന്നെനിക്ക് ഉറപ്പാണ്. അങ്ങനത്തെ ലക്ഷ്വറികളിൽ നമ്മൾ കുറച്ച് കൂടി വിശ്വസിക്കണം. അങ്ങനെയുള്ള ഏർണിങ് മാത്രമേ നിലനിൽക്കൂ." ലിയോണ പറഞ്ഞു.

Leona Leeshoy
250 കോടി വാ​ഗ്ദാനം ചെയ്തു; വിജയ് - സം​ഗീത വിവാഹമോചനക്കേസ് ഒത്തുതീർപ്പിലേക്ക് ?

"വിവാഹം ഓരോരുത്തരുടെയും തീരുമാനമാണ്. വളരെ പേഴ്സണലായ കാര്യമാണത്. ഞാൻ പാർട്ണർഷിപ്പിലും കംപാനിയൻഷിപ്പിലും വിശ്വസിക്കുന്നു. ചിലപ്പോൾ ഒറ്റയ്ക്കാണല്ലോ എന്നെനിക്ക് തോന്നും. പക്ഷേ എന്റെ പ്രായത്തിലുള്ള വിവാഹം ചെയ്ത ചില സ്ത്രീകളുടെ കാര്യം തോന്നുമ്പോൾ അവർ വിവാ​ഹം ചെയ്യരുതായിരുന്നെന്ന് തോന്നും.

Leona Leeshoy
'അധികാരമുള്ളവന്റെ തെറ്റും ശരിയായി മാറും... ട്രംപ് ശരിയാണ്'; 'സർക്കാറി'ലെ ഡയലോ​ഗ് പങ്കുവച്ച് ആർജിവി

ചിലരുടെ വിവാ​ഹ ജീവിതം കാണുമ്പോൾ സന്തോഷം തോന്നും. പക്ഷേ വളരെ ക്ലോസ് ആയ ആളുകൾ വിവാ​​ഹം ചെയ്തത് കൊണ്ട് മാത്രം നേരിടുന്ന കാര്യങ്ങൾ അടുത്ത് നിന്ന് കാണുമ്പോൾ ഒരിക്കലും കല്യാണം കഴിക്കാൻ തോന്നുന്നില്ലെന്നും." ലിയോണ കൂട്ടിച്ചേർത്തു.

Summary

Cinema News: Actress Leona Leeshoy about her marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com