

ഒരു മാസത്തെ വിശ്രമത്തിന് ശേഷം ഷൂട്ടിങ് ലൊക്കേഷിനിലേക്ക് മടങ്ങി നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. ബ്രോമാൻസ് സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തെത്തുടർന്ന് കഴിഞ്ഞ ഒരു മാസമായി താരം വിശ്രമത്തിലായിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. ഒരു വീഴ്ചയ്ക്ക് ശേഷമുള്ള ജീവിതം 27/7/24 - 27/8/24 എന്ന തലക്കെട്ടോടെയാണ് സംഗീത് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഞാൻ ഇപ്പോഴും അൽപം ആശങ്കയിലാണ്. പക്ഷേ വിഷമിക്കേണ്ട കാര്യമില്ലെന്ന് ഇപ്പോൾ എനിക്കറിയാമെന്നും സംഗീത് കുറിച്ചിട്ടുണ്ട്. അരുൺ ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസിന്റെ ഷൂട്ടിങ് തിരക്കുകളിലാണിപ്പോൾ സംഗീത്. അർജുൻ അശോകൻ, ശ്യാം മോഹൻ, മഹിമ നമ്പ്യാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സംഗീത് പങ്കുവച്ച കുറിപ്പ്
കഴിഞ്ഞ മാസം, ഇതേ ദിവസം, ഒരു അപകടത്തിലൂടെ എന്റെ ജീവിതം തലകീഴായി മറിഞ്ഞു. കുഴപ്പമൊന്നും സംഭവിച്ചില്ല എന്ന് ആദ്യം കരുതിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ വളരെ അപകടകരമായ അവസ്ഥയിലാണെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും ഒരു നഴ്സ് പറഞ്ഞപ്പോൾ ടെൻഷൻ തുടങ്ങി. അന്നുമുതൽ, ഞാൻ പല വികാരങ്ങളിലൂടെ കടന്നുപോയി- ചിലപ്പോൾ സങ്കടവും വിഷാദവും ഭയവും എന്നെ കീഴ്പ്പെടുത്തി.
എന്നാൽ, ചില സമയങ്ങളിൽ ഇരുന്നു ചിന്തിക്കാൻ എനിക്കു രണ്ടാമതൊരു അവസരം ലഭിച്ച പോലെ തോന്നി. ഭാവിയെക്കുറിച്ചുള്ള എന്റെ സംശയങ്ങൾക്ക് ഉത്തരങ്ങൾ കിട്ടി. ഒന്നും നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്തതിനാൽ ആസൂത്രണം പലപ്പോഴും ഉപയോഗശൂന്യമാണെന്ന് മനസിലാക്കി. ഒഴുക്കിനൊപ്പം പോകുന്നതാണ് നല്ലത്. എന്റെ ഭാര്യ, എന്റെ ഉറ്റസുഹൃത്ത്... എന്നെ അവളുടെ കുട്ടിയെപ്പോലെ പരിപാലിച്ചു. എനിക്ക് അവളെ എത്രമാത്രം സ്നേഹിക്കാൻ കഴിയുമെന്നും അവൾ അത് എത്രത്തോളം അർഹിക്കുന്നുവെന്നും ഞാൻ മനസിലാക്കി.
എന്റെ മാതാപിതാക്കളും ഉറ്റസുഹൃത്തുക്കളും എനിക്കൊപ്പം നിന്നു, എനിക്ക് ലഭിച്ച ഓരോ മെയിലുകളും മെസേജുകളും പല കാര്യങ്ങളും മനസിലാക്കാൻ എന്നെ സഹായിച്ചു. ഇന്ന്, ഒടുവിൽ ജീവിതം സാധാരണ നിലയിലായി. ഞാൻ എന്റെ പ്രിയപ്പെട്ട സ്ഥലമായ ബ്രോമാൻസിന്റെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങുകയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഞാൻ ഇപ്പോഴും അൽപം ആശങ്കയിലാണ്. പക്ഷേ വിഷമിക്കേണ്ട കാര്യമില്ലെന്ന് ഇപ്പോൾ എനിക്കറിയാം; മേഘങ്ങൾ തനിയെ തെളിയും. ഉറക്കം കണ്ണുകളുടെ തിരശ്ശീലയിൽ നിന്ന് വഴുതി വീഴുന്നു, പക്ഷേ എനിക്ക് കിലോമീറ്ററുകൾ മുന്നോട്ട് പോകാനുണ്ട്- സംഗീത് കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates